എറണാകുളം: പെരുമ്പാവൂരില്‍ വ്യാജ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന കടകൾ തുറക്കാൻ അനുമതി നല്‍കിയതിന്‍റെ പശ്ചാത്തലത്തിൽ, കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് വിലയിരുത്താനാണ് പരിശോന നടത്തിയതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ സി.കെ രാമകൃഷ്ണൻ പറഞ്ഞു.
ഉണക്കമീൻ വിൽപനക്ക് എന്ന വ്യാജേന അതിന്‍റെ മറവിൽ വ്യാജ ലഹരിവസ്തുക്കൾ വിൽക്കുകയായിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ തോമസ്, ജെയിംസ്, സിബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ പറഞ്ഞു.
ALSO READ: എഴുകുന്ന് ടൂറിസത്തിന്‍റെ മറവിൽ വ്യാപക പരിസ്ഥിതി നാശം