എറാകുളം: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥിനി കൂടിയായ മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചയ്ത സംഭവത്തിൽ പ്രതിഷേധം തുടർന്ന് കോൺഗ്രസ്. സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈസ്റ്റ് പൊലീസ്സ്റ്റേഷനിൽ ബെന്നി ബെഹനാൻ എം.പിയും, അൻവർ സാദത്ത് എം.എൽഎയും നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കോൺഗ്രസ് ജനപ്രതിനികൾ പൊലീസ് സ്റ്റേഷനിൽ കുത്തിയിപ്പ് സമരം തുടങ്ങിയത്. സി.ഐ. സുധീറിനെ സ്ഥലം മാറ്റിയതായി പൊലീസ് അറിയിച്ചെങ്കിലും സസ്പെൻഷനെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ ചൊവ്വാഴ്ച ആരംഭിച്ച കുത്തിയിരിപ്പ് സമരം ഇടവേളകളില്ലാതെ മൂന്നാം ദിവസവും തുടരുകയാണ്. സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.
Also Read: Mofiya Parveen's Suicide : എസ്.പിക്ക് പരാതി നൽകാനെത്തിയ മൊഫിയയുടെ സഹപാഠികള്‍ കസ്റ്റഡിയില്‍
ഇന്നലെ ആലുവ എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ ബഹുജന മാർച്ച് അക്രമാസക്തമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മഹിളാ കോൺഗ്രസ് പ്രവർത്തകർ എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തും.അതേസമയം കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല നൽകിയത്. വ്യാഴാഴ്ച റിമാന്റിലായ മോഫിയയുടെ ഭർത്താവ് സുഹൈൽ ഉൾപ്പടെയുളള പ്രതികളെ കസ്റ്റഡിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.