എറണാകുളം: കൊവിഡിനൊപ്പം ജീവിക്കുക എന്നാല്‍ രോഗ ബാധിതനാവുക എന്നല്ല മറിച്ച് കൊവിഡ് പ്രതിരോധം ജീവിതത്തിന്‍റെ ഭാഗമാക്കുക എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് എറണാകുളം ജില്ലാ കലക്‌ടർ എസ് സുഹാസ്. കൊവിഡ് 19 രോഗം വ്യാപനം എന്ന വിഷയത്തില്‍ ടെക്കികളുമായി സംവാദിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കുറച്ചു കാലം കൊവിഡിനൊപ്പം ജീവിക്കാന്‍ നാം ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് കലക്‌ടര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് മൂലമുള്ള മരണനിരക്ക് കുറയ്‌ക്കുന്നതിനാണ് ജില്ല ഭരണകൂടം പ്രഥമ പരിഗണന നല്‍കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് പ്രതിരോധത്തിന്‍റെ താളം തെറ്റിക്കും. അതിന് ഇടവരുത്തരുത്. എല്ലാവരും നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ അത് നടപ്പാവുകയുള്ളൂ എന്നും കലക്‌ടര്‍ സുഹാസ് പറഞ്ഞു.
കുറഞ്ഞ ചെലവില്‍ വെന്‍റിലേറ്ററുകളുടെ നിര്‍മാണം, ഡിജിറ്റല്‍ ക്ലാസ്‌റൂം, വെര്‍ച്വല്‍ ക്യു സംവിധാനങ്ങള്‍ എന്നിവയും വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്‌തു. അസിസ്റ്റന്‍റ് കലക്‌ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മയും സംവാദത്തിൽ പങ്കെടുത്തു.