ETV Bharat / state

കുർബാന തർക്കം; എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലിൽ ഇരച്ചുകയറി വിശ്വാസികൾ, ഫർണിച്ചറുകളുൾപ്പെടെ തകർത്തു - സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാന തർക്കം

കുർബാന തർക്കം തുടർന്നു വരികയായിരുന്ന കത്തീഡ്രലിൽ പ്രതിഷേധ സൂചകമായി വൈദികർ ജനാഭിമുഖ കുർബാന നടത്തുന്നതിനിടെ ഒരു സംഘം അൾത്താരയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

കർബാന തർക്കം  സെന്‍റ് മേരീസ് കത്തീഡ്രലിൽ ഇരച്ചുകയറി വിശ്വാസികൾ  എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ  എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലിൽ സംഘർഷം  കുർബാന ഏകീകരണം  സിറോ മലബാർ സഭ  st marys cathedral basilica Ernakulam  Holy Mass controversy  Clash at st Marys cathedral basilica Ernakulam  സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാന തർക്കം
സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാന തർക്കം
author img

By

Published : Dec 24, 2022, 4:41 PM IST

സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാന തർക്കം

എറണാകുളം: കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സംഘർഷം. ജനാഭിമുഖ കുർബാന തുടരണം എന്ന് ആവശ്യപ്പെടുന്ന അതിരൂപതയിലെ വൈദികരും ഒരു വിഭാഗം വിശ്വാസികളും ഇതിനെ എതിർക്കുന്ന സിറോ മലബാർ സഭ ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം.

വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ജനാഭിമുഖ കുർബാന നടക്കുന്നതിനിടെ പുതുതായി നിയമിതനായ അഡ്‌മിനിസ്ട്രേറ്റർ ആന്‍റണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ജനാഭിമുഖ കുർബാന തടയാനുള്ള ശ്രമം പൊലീസ് ഇടപ്പെട്ട് ഒഴിവാക്കിയിരുന്നു.

അതേസമയം പ്രതിഷേധ സൂചകമായി വൈദികർ ജനാഭിമുഖ കുർബാന തുടർന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ജനാഭിമുഖ കുർബാന നടക്കുന്ന അൾത്താരയിലേക്ക് ഒരു വിഭാഗം ഇരച്ചു കയറിയത്. ഇവർ കുർബാന തടസപ്പെടുത്തുകയും അൾത്താരയിലെ ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്‌തു.

തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെയും വൈദികരെയും പള്ളിയിൽ നിന്ന് നീക്കുകയും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു. സംഘർഷത്തിൽ 11 വൈദികർക്ക് പരിക്ക് പറ്റിയതായി ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ അറിയിച്ചു. ഇവരെ എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് കുർബാനയെ എതിർക്കുന്നവരെ സഹായിക്കുന്നതായും വൈദികർ ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈദികർ പൊലീസ് സ്റ്റേഷിലേക്ക് മാർച്ച് നടത്തി. പള്ളിയിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് വൈദികരുടെയും ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരുടെയും നിലപാട്.

അതേസമയം സിറോ മലബാർ സഭ ഔദ്യോഗിക പക്ഷത്തിന്‍റെ പിന്തുണയോടെ രംഗത്തിറങ്ങിയ വിശ്വാസികൾ അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.