എറണാകുളം: കൈക്കൂലി വാങ്ങി മോഷണക്കേസ് പ്രതികളെ വെറുതെ വിട്ടെന്ന പരാതിയിൽ പനങ്ങാട് എസ്.ഐ വിപിൻ കുമാറിനെ സസ്പെന്റ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. മരടിൽ പൊളിച്ചു നീക്കാൻ ഉത്തരവിട്ട ജൈൻ ഫ്ലാറ്റിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ പണം കൈപറ്റി വെറുതെ വിട്ടുവെന്നാണ് എസ്.ഐക്കെതിരെ ഉയർന്ന പരാതി. കഴിഞ്ഞ പതിനാറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നൂറു കിലോയോളം വരുന്ന ചെമ്പ് കമ്പി മോഷ്ടിച്ച രണ്ട് പേരിൽ നിന്നായി അമ്പതിനായിരം രൂപ വാങ്ങി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. കൊച്ചി എസിപി നടത്തിയ പ്രഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. മരടിലെ ഫ്ലാറ്റുകളിൽ നിന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം ഉടമകൾ ഒഴിഞ്ഞ ശേഷം പൊലീസ് കാവൽ ഏപ്പെടുത്തിയിരുന്നു. ഈ സമയത്താണ് ഫ്ലാറ്റുകളിൽ മോഷണം നടന്നത്. വകുപ്പ് തല അന്വേഷണത്തിൽ എസ്.ഐ വിപിൻ കുമാറിന്റെ പങ്ക് വ്യക്തമായാൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും.
കൈക്കൂലി വാങ്ങി മോഷണക്കേസ് പ്രതികളെ വെറുതെ വിട്ടു; എസ്.ഐക്കെതിരെ നടപടി - പനങ്ങാട് എസ്.ഐ.വിപിൻ കുമാറിനെതിരെയാണ് നടപടി
മരടിൽ പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്ലാറ്റിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൈക്കൂലി വാങ്ങി വെറുതെ വിട്ടതിനാണ് നടപടി. പനങ്ങാട് എസ്.ഐ.വിപിൻ കുമാറിനെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നടപടി സ്വീകരിച്ചത്.
എറണാകുളം: കൈക്കൂലി വാങ്ങി മോഷണക്കേസ് പ്രതികളെ വെറുതെ വിട്ടെന്ന പരാതിയിൽ പനങ്ങാട് എസ്.ഐ വിപിൻ കുമാറിനെ സസ്പെന്റ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. മരടിൽ പൊളിച്ചു നീക്കാൻ ഉത്തരവിട്ട ജൈൻ ഫ്ലാറ്റിൽ നിന്നും ചെമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ പണം കൈപറ്റി വെറുതെ വിട്ടുവെന്നാണ് എസ്.ഐക്കെതിരെ ഉയർന്ന പരാതി. കഴിഞ്ഞ പതിനാറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നൂറു കിലോയോളം വരുന്ന ചെമ്പ് കമ്പി മോഷ്ടിച്ച രണ്ട് പേരിൽ നിന്നായി അമ്പതിനായിരം രൂപ വാങ്ങി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. കൊച്ചി എസിപി നടത്തിയ പ്രഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. മരടിലെ ഫ്ലാറ്റുകളിൽ നിന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം ഉടമകൾ ഒഴിഞ്ഞ ശേഷം പൊലീസ് കാവൽ ഏപ്പെടുത്തിയിരുന്നു. ഈ സമയത്താണ് ഫ്ലാറ്റുകളിൽ മോഷണം നടന്നത്. വകുപ്പ് തല അന്വേഷണത്തിൽ എസ്.ഐ വിപിൻ കുമാറിന്റെ പങ്ക് വ്യക്തമായാൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും.
Etv Bharat
KochiConclusion:
TAGGED:
കൈക്കൂലി