ETV Bharat / state

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യുഡിഎഫ് മാര്‍ച്ച് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. ബ്രഹ്മപുരം തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ അദ്ദേഹം വിമര്‍ശിച്ചു

Brahmapuram fire  UDF march to Kochi corporation  ബ്രഹ്മപുരം തീപ്പിടിത്തം  യൂത്ത് കോണ്‍ഗ്രസ്  രമേശ് ചെന്നിത്തല  ബ്രഹ്മപുരം തീപ്പിടിത്തം യുഡിഎഫ് പ്രതിഷേധം
കൊച്ചി കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
author img

By

Published : Mar 14, 2023, 4:28 PM IST

Updated : Mar 14, 2023, 4:57 PM IST

കൊച്ചി കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

എറണാകുളം: കൊച്ചി ബ്രഹ്മപുരം തീപിടിത്തം മനുഷ്യ നിർമിതമാണെന്ന് ആരോപിച്ചും, യുഡിഎഫ് കൗൺസിലർമാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി കോർപ്പറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് രണ്ട് തവണ ജല പീരങ്കി പ്രയോഗിച്ചു. ഡിസിസി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കോർപ്പറേഷന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച് രമേശ് ചെന്നിത്തല: തുടർന്ന് രമേശ് ചെന്നിത്തല പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. തീപിടിത്തത്തെ തുടർന്ന് അന്തരീക്ഷ മലിനീകരണം ഗൗരവകരമായി മാറിയിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ വളരെ ലാഘവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്.

ഇത് വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നടത്തിയ പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇത്രയും ഗുരുതരമായ വിഷയമുണ്ടായിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

കുറ്റബോധം കൊണ്ടായിരിക്കും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 13 ദിവസമായിട്ടും ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്. മാലിന്യ സംസ്‌കരണത്തിൽ പരിചയമില്ലാത്ത കമ്പനിയെ തെരെഞ്ഞെടുത്ത് സംസ്ഥാന സർക്കാരാണ്.

ALSO READ: ബ്രഹ്മപുരം ഉയർത്താനുള്ള നീക്കം തടഞ്ഞ് സ്‌പീക്കർ ; ഒന്നര മണിക്കൂര്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍, ശേഷം ബഹിഷ്‌കരണം

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിഞ്ഞു തന്നെയല്ലേ ഈ കമ്പനിയെ തെരഞ്ഞെടുത്തതെന്നും ചെന്നിത്തല ചോദിച്ചു. യുഡിഎഫ് കൗൺസിലർമാരുടെ വിയോജിപ്പ് അവഗണിച്ചാണ് മുൻപരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയതെന്നും രമേശ് ചെന്നിത്തല ചൂണ്ടികാണിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്‌തു.

ജല പീരങ്കി പ്രയോഗിച്ച് പൊലീസ്: തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധം തുടർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ മാലിന്യമെറിഞ്ഞു. ഇതോടെ രണ്ടാമതും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പൊലീസുമായി ഉന്തുംതള്ളും തുടരുകയും സംഘർഷം സൃഷ്‌ടിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു.

ALSO READ: ബ്രഹ്മപുരം : ആ'ശ്വാസം' നേടി കൊച്ചി ; തീയും പുകയും കെട്ടടങ്ങിയെന്ന് ജില്ല ഭരണകൂടം

ഒരു ഘട്ടത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയും സംഘർഷത്തിലേക്കും നീങ്ങിയപ്പോൾ കൊച്ചി എസിപി ജയകുമാർ നേരിട്ട് ഇടപെട്ട് പൊലീസിനെയും പ്രവർത്തകരെയും പിന്തിരിപ്പിക്കുകയായിരുന്നു. പൊലീസ് സംയമനം പാലിച്ചതിനാലാണ് വലിയ സംഘർഷം ഒഴിവായത്.

പൊലീസുമായുണ്ടായ തള്ളലിനിടയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നോബിൾ കുമാർ തളർന്നു വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.

എബിവിപിയും മാര്‍ച്ച് നടത്തി: എബിവിപി പ്രവർത്തകരും കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കൊച്ചി കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. അതേസമയം ആക്രമണ സമരങ്ങൾക്കെതിരെ കോർപ്പറേഷൻ ജീവനക്കാരുടെ ഭരണാനുകൂല സംഘടനയും പ്രതിഷേധം സംഘടിപ്പിച്ചു.

Last Updated : Mar 14, 2023, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.