ETV Bharat / state

ബ്ലാക്ക് ഫംഗസ് ബാധ രൂക്ഷം: എറണാകുളം ജില്ലയിൽ മൂന്ന് പേർക്ക് രോഗം

ബ്ലാക്ക് ഫംഗസ് രോഗബാധ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധശേഷി കുറഞ്ഞവർക്കാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്.

എറണാകുളം  മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്  ബ്ലാക്ക് ഫംഗസ് വാർത്ത  പ്രതിരോധശേഷി  Black fungus outbreak Three sick in Ernakulam district
ബ്ലാക്ക് ഫംഗസ് ബാധ രൂക്ഷം: എറണാകുളം ജില്ലയിൽ മൂന്ന് പേർക്ക് രോഗം
author img

By

Published : May 21, 2021, 4:15 PM IST

എറണാകുളം: കൊവിഡിന് പിന്നാലെ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയും ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസ് രോഗം എറണാകുളം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് പേർക്കാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Read more: കേരളത്തിലും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു

വിവിധ തരം ഫംഗസുകൾ അഥവാ പൂപ്പലുകൾ സാധാരണയായി തൊലിപ്പുറത്ത് നിറവ്യത്യാസം, പാടുകൾ, ചൊറിച്ചിൽ, അപൂർവമായി ചുണ്ടിലും വായിലും നിറവ്യത്യാസം എന്നിവ ഉണ്ടാക്കും. തൊലിപ്പുറത്ത് ഉപയോഗിക്കാവുന്ന മരുന്നുകൾ ഉപയോഗിച്ച് രോഗം ഭേദമാക്കാനാകും. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ മ്യൂക്കർമൈക്കോസിസ് ബാധിക്കുമ്പോൾ സ്ഥിതിഗതികൾ ഗുരുതരമാകുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്കാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകാൻ സാധ്യതയുള്ളത്. കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും രോഗപ്രതിരോധശേഷി കുറക്കുന്നതിനാലാണ് ഇത്തരക്കാരിൽ രോഗ സാധ്യത കൂടുന്നത്. അധികനാൾ വെൻ്റിലേറ്ററിൽ കഴിയുന്നവരിലും ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയേറെയാണ്.

Read more: മലപ്പുറത്ത് രണ്ട് പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ

ലക്ഷണങ്ങളും ചികിത്സയും

കൊവിഡിനെ തുടർന്ന് ഫംഗസ് രോഗബാധയുണ്ടാകുമ്പോൾ മുഖത്ത് തലയോട്ടിയിലെ മൂക്കിൻ്റെ അടുത്തുള്ള അറകൾ, കണ്ണ്, തലച്ചോറ് ഇവയെ ബാധിക്കുന്നു. നീണ്ടു നിൽക്കുന്ന കടുത്ത തലവേദന, മുഖം വേദന, മൂക്കിൽ നിന്ന് രക്തസ്രാവം, മുഖത്ത് നീര് വന്ന് വീർക്കുക, മൂക്കിൻ്റെ പാലത്തിലും അണ്ണാക്കിലും കറുപ്പ് കലർന്ന നിറവ്യത്യാസം, കണ്ണുകൾ തള്ളി വരിക, കാഴ്‌ച മങ്ങൽ, കാഴ്‌ച നഷ്‌ടം, ഇരട്ടയായി കാണുക എന്നിവയാണ് രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിച്ചാൽ ബോധക്ഷയം, അപസ്‌മാരം തുടങ്ങിയവ ഉണ്ടാകാം. സ്രവ പരിശോധനയോ ബയോപ്‌സി പരിശോധനയോ നടത്തി ഫംഗസിനെ കണ്ടെത്തുകയാണ് ചെയ്യുന്നത്.

സ്‌കാനിങ് നടത്തിയാൽ രോഗബാധയുടെ തീവ്രത അറിയാം. ശക്തി കൂടിയ ദീർഘനാൾ കഴിക്കേണ്ട ആൻ്റിഫംഗൽ മരുന്നുകൾ കഴിക്കേണ്ടിവരും. രോഗബാധ മൂലം നശിച്ച് പോയ കോശങ്ങൾ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. ബ്ലാക്ക് ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. പ്രമേഹം നിയന്ത്രിച്ച് നിർത്തണം. രോഗലക്ഷണങ്ങൾ അവഗണിക്കരുത്. യഥാസമയം ചികിത്സ തേടണമെന്നാണ് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.