ETV Bharat / state

അണിഞ്ഞൊരുങ്ങി ഭൂതത്താൻകെട്ട്; വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസത്തിന് തുടക്കം

ക്യാച്ച്മെന്‍റ് ഏരിയയിലെ ചൂണ്ടയിടീലും ചെക്ക്ഡാം വഴിയുള്ള ബോട്ടിങുമെല്ലാം എക്കാലത്തും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നവയാണ്. എന്നാൽ ഡാമിന്‍റെ ഷട്ടർ തുറന്ന് വിടുന്നതിനാൽ വർഷത്തിൽ പകുതിയോളം മാസങ്ങൾ വെള്ളത്തിന്‍റെ അഭാവത്തിൽ ബോട്ടിങ് നിർത്തിവയ്‌ക്കുകയാണ് പതിവ്. ഇതിന് പരിഹാരമായാണ് ഇത്തവണ ചെക്ക്ഡാം അടച്ച് ക്യാച്ച്മെന്‍റ് ഏരിയയിൽ വെള്ളം നിലനിർത്തി ബോട്ട് യാത്രയ്‌ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

year round tourism in Bhoothathankettu  Bhoothathankettu year round tourism  Bhoothathankettu  Bhoothathankettu tourism  ഭൂതത്താൻകെട്ട്  വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസം  വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസത്തിന് ഭൂതത്താൻകെട്ടിൽ തുടക്കം  ഭൂതത്താൻകെട്ട് ടൂറിസം  ലോക്ക്ഡൗൺ  ബോട്ടിങ്  ക്യാച്ച്മെന്‍റ്  ചെക്ക്ഡാം
അണിഞ്ഞൊരുങ്ങി ഭൂതത്താൻകെട്ട്; വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസത്തിന് തുടക്കം
author img

By

Published : Aug 17, 2021, 12:38 PM IST

Updated : Aug 17, 2021, 2:16 PM IST

എറണാകുളം: ലോക്ക്ഡൗൺ കാലത്തെ വിരസതയ്‌ക്ക് വിരാമമിട്ടു കൊണ്ട് വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ടൂറിസ്റ്റുകൾക്കായി അണിഞ്ഞൊരുങ്ങി. ക്യാച്ച്മെന്‍റ് ഏരിയയിലെ ചൂണ്ടയിടീലും ചെക്ക്ഡാം വഴിയുള്ള ബോട്ടിങുമെല്ലാം എക്കാലത്തും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നവയാണ്.

വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസം

എന്നാൽ ഡാമിന്‍റെ ഷട്ടർ തുറന്ന് വിടുന്നതിനാൽ വർഷത്തിൽ പകുതിയോളം മാസങ്ങൾ വെള്ളത്തിന്‍റെ അഭാവത്തിൽ ബോട്ടിങ് നിർത്തിവയ്‌ക്കുകയാണ് പതിവ്. ഇതിന് പരിഹാരമായാണ് ഇത്തവണ ചെക്ക്ഡാം അടച്ച് ക്യാച്ച്മെന്‍റ് ഏരിയയിൽ വെള്ളം നിലനിർത്തി ബോട്ട് യാത്രയ്‌ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

അണിഞ്ഞൊരുങ്ങി ഭൂതത്താൻകെട്ട്; വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസത്തിന് തുടക്കം

കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ജലാശയത്തിലൂടെ കാനനഭംഗിയും ഗ്രാമാന്തരീക്ഷവും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാനാവും. അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന ബോട്ട് യാത്രയ്‌ക്ക് നൂറു രൂപയാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വലുതും ചെറുതുമായ ബോട്ടുകളും കയാക്കിങ്, പെഡൽ ബോട്ടുകൾ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: പാചകവാതക വിലയിൽ വർധനവ്; സിലിണ്ടറിന് 25 രൂപ കൂട്ടി

കൂടാതെ മത്സ്യ പ്രേമികൾക്ക് ബോട്ട് യാർഡിനു സമീപമുള്ള വിശാലമായ ജലാശയത്തിൽ ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ടൂറിസത്തിന് ഭൂതത്താൻകെട്ടിൽ തുടക്കമായോടെ ടൂറിസം മേഖലയെ ആശ്രയിക്കുന്ന ജനവിഭാഗവും വലിയ പ്രതീക്ഷയിലാണ്.

Last Updated : Aug 17, 2021, 2:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.