എറണാകുളം: തുച്ഛമായ വരുമാനം, കൊവിഡ് രോഗികള്‍ക്കായി ഭക്ഷ്യക്കിറ്റുകള്‍, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്... പറഞ്ഞ് വരുന്നത് പൈങ്ങോട്ടൂർക്കാരൻ ബാർബർ വേണുവിനെക്കുറിച്ചാണ്.
ബാർബർ ഷോപ്പിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് വേണു സമൂഹത്തിന് മാതൃകയാകുന്നത്. ആവശ്യക്കാർക്ക് മുമ്പിൽ ഏത് സമയത്തും സഹായ ഹസ്‌തവുമായി വേണു ഓടിയെത്തും. തന്‍റെ ബാര്‍ബര്‍ ഷോപ്പിലെ 10 ദിവസത്തെ വരുമാനം മുഴുവനായും നൽകിയാണ് ചാത്തമറ്റം സ്വദേശിക്ക് വേണു കഴിഞ്ഞ ദിവസം തുണയായത്. നിരാംലബർക്കായി സാഹായ നിധി ഫണ്ടും വേണു കടയിൽ ഒരുക്കിയിട്ടുണ്ട്.
വേണുവിന്‍റെ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ നൽകി ഭാര്യ സുധര്‍മ്മ, മക്കളായ രാഹുല്‍, ആതിര എന്നിവരും ഒപ്പമുണ്ട്. വേണുവിന്‍റെ വേറിട്ട കാഴ്‌ചപ്പാടുകളും, പ്രവര്‍ത്തനങ്ങളും സമൂഹത്തിന് മാതൃകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ALSO READ തറക്കല്ലിട്ട് 10 വര്‍ഷം പൂര്‍ത്തിയായി; കേരളത്തിന് നല്‍കിയ കോച്ച് ഫാക്ടറി വാഗ്ദാനം പാലിക്കപ്പെട്ടില്ല