ETV Bharat / state

ബാലഭാസ്ക്കറിന്‍റെ മരണം സി.ബി.ഐയുടെ നുണപരിശേധന പൂർത്തിയായി

സാക്ഷികളായ നാലു പേരെയാണ് സി.ബി.ഐ നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.

author img

By

Published : Sep 26, 2020, 8:54 PM IST

ബാലഭാസ്ക്കറിന്‍റെ മരണം സി.ബി.ഐയുടെ നുണപരിശേധന പൂർത്തിയായി  എറണാകുളം  കലാഭവൻ സോബി ജോർജ്ജ്  Balabhaskar's death completes CBI probe
ബാലഭാസ്ക്കറിന്‍റെ മരണം സി.ബി.ഐയുടെ നുണപരിശേധന പൂർത്തിയായി

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ സി.ബി.ഐയുടെ നുണപരിശേധന പൂർത്തിയായി. സാക്ഷികളായ നാലു പേരെയാണ് സി.ബി.ഐ നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. പതിനഞ്ചു ദിവസത്തിനുള്ളിൽ അറസ്റ്റ് ഉണ്ടാകുമെന്ന് നുണപരിശോധനയ്ക്ക് വിധേയനായ കലാഭവൻ സോബി ജോർജ്ജ് പ്രതികരിച്ചു. കേസ് തെളിയുമെന്ന് നല്ല പ്രതീക്ഷയുണ്ട്. ഇന്ത്യകണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണിതെന്നും അദ്ദേഹം ആവർത്തിച്ചു. സ്വർണ്ണക്കടത്ത് സംഘത്തിന് പങ്കുണ്ട്. സി.ബി.ഐക്ക് മുന്നിൽ എല്ലാം ബോധിപ്പിക്കാൻ കഴിഞ്ഞു.

സി.ബി.ഐ ചോദിച്ചത് കേസുമായി ബന്ധപ്പെട്ട് ഏറ്റവും ആവശ്യമായ കാര്യങ്ങളാണ്. ചില ഫോട്ടോകൾ പരിശോധിക്കുന്നതിന് അടുത്ത ദിവസം തന്നെ വിളിപ്പിക്കുമെന്ന് സി.ബി.ഐ അറിയിച്ചതായും സോബി പറഞ്ഞു. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ബാലഭാസ്ക്കറിന്‍റെ ഡ്രൈവർ അർജുൻ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്‌ദരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അപകടമരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കേസിലാണ് സി.ബി.ഐ പുനരന്വേഷണം നടത്തുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.