ETV Bharat / state

Bail For Actor Vinayakan: മദ്യപിച്ച് പൊലീസ് സ്‌റ്റേഷനിൽ ബഹളംവച്ച കേസ് : നടൻ വിനായകന് ജാമ്യം - നടൻ വിനായകന് ജാമ്യം

Actor Vinayakan Case: എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസുകാരോട് തട്ടിക്കയറിയതിനാണ് വിനായകനെ അറസ്‌റ്റ് ചെയ്‌തത്

Bail for actor Vinayakan  actor Vinayakan  നടൻ വിനായകനെ വിട്ടയച്ചു  നടൻ വിനായകൻ അറസ്‌റ്റ്  വിനായകൻ  മദ്യപിച്ച് പൊലീസ് സ്‌റ്റേഷനിൽ ബഹളം വെച്ച കേസ്  Actor Vinayakan Case  വിനായകന്‍റെ പരാതി  നടൻ വിനായകന് ജാമ്യം  vinayakan arrest
Bail For Actor Vinayakan
author img

By ETV Bharat Kerala Team

Published : Oct 25, 2023, 6:38 AM IST

Updated : Oct 25, 2023, 2:27 PM IST

നടൻ വിനായകനെ വിട്ടയച്ചു

എറണാകുളം : നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌ത നടൻ വിനായകനെ വിട്ടയച്ചു. സ്റ്റേഷൻ ജാമ്യം നൽകിയാണ് വിനായകനെ വിട്ടയച്ചത് (Bail For Actor Vinayakan). പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനായിരുന്നു വിനായകനെ അറസ്റ്റു ചെയ്‌തത് (Actor Vinayakan Arrest). കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട വിനായകന്‍റെ പരാതിയിൽ കലൂരിലുള്ള നടന്‍റെ ഫ്ലാറ്റിലെത്തി ചൊവ്വാഴ്‌ച (24.10.2023) വൈകുന്നേരം പൊലീസ് അന്വേഷണം നടത്തിയിരുന്നു. അപ്പോൾ തന്നെ വിനായകൻ പൊലീസിനോട് അപമര്യാദയോടെയാണ് പെരുമാറിയിരുന്നത്.

ഇതോടെ പൊലീസ് ഇവിടെ നിന്നും മടങ്ങി. ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് വിനായകൻ വീണ്ടും വിളിച്ചിരുന്നെങ്കിലും പൊലീസുകാർ ഇത് കാര്യമായെടുത്തിരുന്നില്ല. തുടർന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ (Ernakulam North Police Station) വിനായകൻ പൊലീസുകാരോട് തട്ടിക്കയറുകയും ബഹളം വയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നായിരുന്നു നടനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

പൊതുസ്ഥലത്ത് നിയന്ത്രിക്കാനാകാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അന്യായമായി പെരുമാറുക തുടങ്ങിയ സ്റ്റേഷനിൽ നിന്നും ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് വിനായകനെതിരെ കേസെടുത്തത്. തുടർന്ന് പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വിനായകനെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.

പിന്നാലെ, വിനായകനെ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം നൽകുകയുമായിരുന്നു. അതേസമയം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വിനയാകൻ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കാതെ മടങ്ങി.

ഉമ്മൻ ചാണ്ടിക്കെതിരായ വിനായകന്‍റെ പരാമർശം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടനായ വിനായകനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ അവധി, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്' -തുടങ്ങി കടുത്ത ഭാഷയിലായിരുന്നു അന്ന് വിനയകന്‍റെ ഫേസ്‌ബുക്ക് ലൈവ് (Vinayakan Facebook Live against oommen Chandi).

സംഭവത്തിൽ എറണാകുളം കലൂരിലെ ഫ്ലാറ്റിലെത്തിയാണ് നോർത്ത് പൊലീസ് നടനെ ചോദ്യം ചെയ്‌തിരുന്നത്. എന്നാൽ, മാധ്യമങ്ങൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര സംപ്രേഷണം ചെയ്‌തതിനെ തുടർന്നാണ് താൻ ഫേസ് ബുക്ക് ലൈവിലൂടെ വിമർശനം ഉന്നയിച്ചതെന്നായിരുന്നു വിനായകന്‍റെ വാദം. സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും നടൻ വിനായകനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Also Read : Actor Vinayakan Arrested : നടൻ വിനായകൻ അറസ്‌റ്റിൽ ; നടപടി മദ്യ ലഹരിയിൽ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന്

Last Updated : Oct 25, 2023, 2:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.