എറണാകുളം: തേനീച്ച കൃഷിയില്‍ വിജയഗാഥ കുറിയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനായ കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂർ കളപ്പുരയിൽ മുഹമ്മദ്. മുഹമ്മദിന്‍റെ തേനീച്ചകൃഷിയുടെ വിളവെടുപ്പില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും പ്രദേശിക രാഷ്ട്രീയ നേതാക്കളുടേയും പങ്കാളിത്തം അദ്ദേഹത്തിന്‍റെ പ്രയത്നത്തിന് ലഭിച്ച അംഗീകാരമായി. വിളവെടുപ്പുത്സവം പല്ലാരിമംഗലം കൃഷി ഓഫീസർ ഇ. എം. മനോജാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗം അബൂബക്കർ മാങ്കുളം, ലെത്തീഫ് കുഞ്ചാട്ട്, യൂസഫ് പല്ലാരിമംഗലം തുടങ്ങിയവർ പങ്കെടുത്തു.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏറ്റവും ലാഭകരമായ കൃഷി തേനീച്ച കൃഷിയാണെന്ന് മുഹമ്മദ് പറഞ്ഞു. സമ്മിശ്ര ജൈവ കർഷകനാണ് മുഹമ്മദ്. ജൈവ നെല്‍കൃഷിയും മത്സ്യകൃഷിയുമാണ് മറ്റ് മുഹമ്മദിന്‍റെ മറ്റ് പ്രധാന കൃഷികള്‍. ഒഴിവു സമയങ്ങളിലാണ് അദ്ദേഹം കൃഷി പരിപാലനത്തിനിറങ്ങുന്നത്.
കാർഷിക രംഗത്ത് ആധുനിക രീതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കർഷകനാണ് മുഹമ്മദ്. കഴിഞ്ഞ 15 വർഷമായി കേരള പോലീസിൽ ജോലി ചെയ്യുന്ന മുഹമ്മദ് ജനിച്ചത് കർഷക കുടുബത്തിലാണ്. പരമ്പരാഗത കാർഷിക കുടുബത്തിലെ അംഗമയ
ഭാര്യ ആൻസിയും മക്കളും കൃഷിയിൽ സഹായത്തിനായുണ്ട്.
ALSO READ: മൂന്ന് മെഗാവാട്ട് സൗരോർജ പദ്ധതി നാടിന് സമര്‍പ്പിച്ചു