എറണാകുളം: അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാതശിശുവിന്‍റെ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. കോലഞ്ചേരി മെഡിക്കൽ കോളജിൽ ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് അപകട നിലതരണം ചെയ്യുന്ന ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതായാണ് മെഡിക്കൽ ബുള്ളറ്റിൻ നൽകുന്ന വിവരം.
ചികിത്സയിൽ കഴിയുന്ന നവജാത ശിശുവിനെ കേരള ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ സന്ദർശിച്ചു. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി മെഡിക്കൽ സൂപ്രണ്ടുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം അദ്ദേഹം കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുവാൻ സർക്കാർ എല്ലാവിധ നിർദ്ദേശങ്ങളും നൽകിയിട്ടുള്ളതായും ഷിജുഖാൻ മാധ്യമങ്ങളെ അറിയിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്താൻ അച്ഛൻ ചെയ്ത പ്രവൃത്തി അതിക്രൂരമായിരുന്നെന്നും ഗർഭിണിയായ നാൾ മുതൽ പല രീതിയിൽ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു. നേപ്പാൾ സ്വദേശിയാണ് കുട്ടിയുടെ അമ്മ. മർദ്ദനമേറ്റ ദിവസം കുഞ്ഞിനെ മുഖത്തടിച്ച് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായും ഇതാണ് കുഞ്ഞിന്‍റെ തലയ്ക്ക് ക്ഷതമേല്‍ക്കാൻ കാരണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ സ്വദേശിയായ കുട്ടിയുടെ പിതാവ് ഷിജു തോമസിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.