ETV Bharat / state

പണമിടപാട് തർക്കം: യുവാവിനെ ക്രൂരമായി മർദിച്ചതില്‍ 5 പേര്‍ പിടിയില്‍, ചുമത്തിയത് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ - ആലുവ പണമിടപാട് തർക്കം

ആലുവ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌ത് ഊര്‍ജിതമായ അന്വേഷണം നടത്തുന്നത്

Aluva Ernakulam Money dispute  Money dispute attack against youth updates  പണമിടപാട് തർക്കം  യുവാവിനെ ക്രൂരമായി മർദിച്ചതില്‍ 5 പേര്‍ പിടിയില്‍  Money dispute attack against youth accused arrest  Aluva Ernakulam Money dispute attack against youth  Aluva Ernakulam Money dispute  ആലുവ പണമിടപാട് തർക്കം  ആലുവ പണമിടപാട് തർക്കം പ്രതികള്‍ പിടിയില്‍
Money dispute attack
author img

By

Published : Aug 12, 2023, 4:10 PM IST

യുവാവിനെ ക്രൂരമായി മർദിച്ചതില്‍ 5 പേര്‍ പിടിയില്‍

എറണാകുളം: ടാൻസാനിയയിലെ സ്വർണ വ്യവസായികളായ മലയാളികൾക്കിടയിലെ പണമിടപാട് തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അഞ്ച് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ആലുവ കീഴ്‌മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് വ്യാഴാഴ്‌ച (ഓഗസ്റ്റ് 10) വൈകുന്നേരം തട്ടിക്കൊണ്ടുപോയി മർദിച്ചത്. ബിലാലിന്‍റെ പിതാവും പ്രതികളിലൊരാളായ എഡ്വിനും ആഫ്രിക്കയിലെ ടാൻസാനിയയിൽ സ്വർണ ഖനന ബിസിനസിൽ പങ്കാളികളാണ്. ഒരു കോടി 14 ലക്ഷം രൂപ എഡ്വിൻ രണ്ട് വർഷം മുൻപ് ബിസിനസ് നടത്തുന്നതിനായി ബിലാലിന്‍റെ പിതാവിന് നൽകിയെന്നാണ് പറയുന്നത്. എന്നാൽ, ലാഭവിഹിതമോ, കൊടുത്ത പണമോ തിരികെ നൽകിയില്ലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ, പണം ലഭിക്കാത്തതിനെ തുടർന്നാണ് ബിലാലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. തോട്ടക്കാട്ടുകര കൊല്ലങ്ങാടൻ എഡ്വിൻ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്‌ദുൾ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31) ബൈപ്പാസ് പുതുമനയിൽ കമാൽ (26), ദേശം പുഷ്‌പകത്തുകുടി കിരൺ (32) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്‍റെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്‍റെ താക്കോലും മൊബൈൽ ഫോണും വാങ്ങി കാറിൽ കയറ്റി യുസി കോളജിന്‍റെ പരിസരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

യുവാവിനെ ആലപ്പുഴയില്‍ ഉപേക്ഷിച്ചു, ശേഷം...: സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിലാൽ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. പിന്നീട് മർദിക്കുകയും പല സ്ഥലങ്ങില്‍ കൊണ്ടുപോയ ശേഷം ആലപ്പുഴയിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇൻസ്പെക്‌ടർ എംഎം മഞ്ജുദാസിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കകമാണ് ആലുവയിൽ നിന്നും ആലപ്പുഴയിൽ നിന്നുമായി പ്രതികളെ പിടികൂടിയത്.

എസ്‌ഐയുടെ വീട്ടിൽ ഗുണ്ട ആക്രമണം: നെയ്യാറ്റിൻകര അമരവിളയിൽ റിട്ടയേര്‍ഡ് എസ്‌ഐയുടെ വീട്ടിൽ ഗുണ്ട ആക്രമണം. അമരവിള സ്വദേശി അനിൽ കുമാറിന്‍റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിൽ ആയുധധാരികളായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്‍റെ ജനൽ ചില്ലുകൾ പൂർണമായും തകർത്തു. മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിന്‍റെ ചില്ലുകളും രണ്ട് ബൈക്കുകളും അക്രമികൾ അടിച്ചുതകർത്തു.

READ MORE | Goon Attack| റിട്ടയേര്‍ഡ് എസ്‌ഐയുടെ വീട്ടില്‍ ഗുണ്ട ആക്രമണം; ജനല്‍ ചില്ലും കാറും ബൈക്കുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു

സംഭവസമയം അനിൽകുമാറും ഭാര്യയും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് നാട്ടുകാരും വീട്ടുകാരും ഉണരുന്നതിനിടയിൽ അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ആക്രമണത്തിനിടയാക്കിയ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.