ETV Bharat / state

മുല്ലപെരിയാര്‍ ഡാമിന്‍റെ നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതെന്ന് അഡ്വ. റസ്സൽ ജോയി - mullaperiyar

കേരള തമിഴ്‌നാട് സർക്കാരുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇപ്പോൾ അതിനു തയ്യാറായില്ലെങ്കിൽ പിന്നെ അവസരം കിട്ടിയെന്ന് വരില്ലെന്നും അഡ്വ. റസ്സൽ ജോയി ഇടിവി ഭാരതി നോട് പറഞ്ഞു.

മുല്ലപെരിയാര്‍ ഡാമിന്‍റെ നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നത്‌; അഡ്വ റസ്സൽ ജോയി  latest ernakulam  mullaperiyar  latest mullaperiyar dam
മുല്ലപെരിയാര്‍ ഡാമിന്‍റെ നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നത്‌; അഡ്വ റസ്സൽ ജോയി
author img

By

Published : Jun 2, 2020, 1:36 PM IST

എറണാകുളം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതെന്ന്‌ സേവ് കേരള ബ്രിഗേഡ് പ്രസിഡന്‍റ്‌ അഡ്വ റസ്സൽ ജോയി. എത്രയും പെട്ടന്ന് അണക്കെട്ടിലെ വെള്ളം കുറച്ച് നിർത്തണം. ഇപ്പോൾ അതിനു തയ്യാറായില്ലെങ്കിൽ പിന്നെയതിന് ഒരു അവസരം കിട്ടിയെന്ന് വരില്ലെന്നും അദ്ദേഹം ഇടിവി ഭാരതി നോട് പറഞ്ഞു.

മുല്ലപെരിയാര്‍ ഡാമിന്‍റെ നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നത്‌; അഡ്വ റസ്സൽ ജോയി

നൂറ്റി ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള ഡാമാണ് നിറഞ്ഞ് നിൽക്കുന്നത്. ഡാം നിർമ്മിച്ച സുർക്കി മിശ്രിതം ഇളകി പോയി പൊത്തുകൾ രൂപപ്പെട്ട ശേഷം കോൺഗ്രീറ്റ് ടാപ്പിംഗ് നടത്തിയാണ് അടച്ചത്. ഇതിന്‍റെ ഭാരം കൂടി ഡാമിൽ പ്രതിഫലിക്കുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. മുല്ലപ്പെരിയാർ ഡാമിന്‍റെ വിഷയം വളരെ ഗൗരവമായി എടുക്കേണ്ട സാഹചര്യമാണുള്ളത്. അടിയന്തിരമായി കേരള തമിഴ്നാട് സർക്കാരുകൾ വിഷയത്തിൽ ഇടപെടണം. മനുഷ്യ ജീവനേക്കാൾ വലുതല്ല കൃഷിയും കുടിവെള്ളവും. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകൾക്ക് സമീപം നിരവധി കരിങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇത് ദുരന്തസാധ്യത വർധിപ്പിക്കുകയാണ്. 152 അടിയിൽ നിന്ന് ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചത് തന്നെ ഡാമിന്‍റെ ബലക്ഷയമാണ് വ്യക്തമാക്കുന്നത്. പിന്നീടിത് 142 അടിയിലേക്ക് ഉയർത്തിയത് തന്നെ പ്രകൃതിയോടും മനുഷ്യനോടും ചെയ്ത ദ്രോഹമാണെന്ന് അഡ്വ. റസ്സൽ ജോയി പറഞ്ഞു .

സുപ്രീം കോടതി നിയമിച്ച നിലവിലുള്ള നിരീക്ഷണ സമിതിയെ പോലും ജനങ്ങൾ സംശയിക്കുകയാണ്. അന്താരാഷ്ട്ര വിദഗ്ദ സമിതി ഡാം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 2017 താൻ സുപ്രീം കോടതിയിൽ നൽകിയ കേസിൽ കേരളം അനുകൂല സത്യവാങ്ങ്മൂലം നൽകിയിരുന്നുവെങ്കിൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. ഈ ഹർജി റീ ഓപ്പൺ ചെയ്ത് അനുകൂല സത്യവാങ്ങ്മൂലം സമർപ്പിക്കാൻ നിയമ സഭ പ്രമേയം പാസാക്കണമെന്നും റസ്സൽ ജോയി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും പരിഹാരമുണ്ടാക്കുന്നതിന് വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അഡ്വ റസ്സൽ ജോയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.