ETV Bharat / state

'ദൃശ്യങ്ങൾ കണ്ടിട്ടില്ല, ഇക്കയെന്ന് ആരും വിളിക്കാറില്ല'; കേസിൽ താൻ നിരപരാധിയെന്ന് ശരത് - kerala latest news

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ശരത്തിന്‍റെ പ്രതികരണം

actress attack case  ദൃശ്യങ്ങൾ കണ്ടിട്ടില്ലന്ന് ശരത്  നടിയെ ആക്രമിച്ച കേസ്  kerala actress attack case updation  kerala latest news  ശരത് അറസ്‌റ്റിൽ
കേസിൽ താൻ നിരപരാധിയെന്ന് ശരത്
author img

By

Published : May 17, 2022, 11:16 AM IST

Updated : May 17, 2022, 11:33 AM IST

എറണാകുളം: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കയ്യിലെത്തുകയോ കാണുകയോ ചെയ്‌തിട്ടില്ലന്ന് ദിലീപിന്‍റെ സുഹൃത്ത് ശരത്. ബാലചന്ദ്രകുമാർ പറയുന്നത് അംഗീകരിക്കുന്നില്ല. തന്നെ ഇക്കയെന്ന് ആരും വിളിക്കാറില്ലന്നും ശരത് പറഞ്ഞു.

കേസിൽ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ശരത് ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പ്രതികരണം. നടിയെ ആക്രമിച്ച കേസിൽ ശരത്തിനെ തിങ്കളാഴ്‌ച രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെ അറസ്‌റ്റ് രേഖപ്പെടുത്തി.

ശരത് മാധ്യമ പ്രവർത്തകരോട്

തുടർന്ന് രാത്രി തന്നെ ശരത്തിന് ജാമ്യം നൽകി വിട്ടയക്കുകയും ചെയ്‌തു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് തെളിവ് നശിപ്പിച്ചതിന്‍റെ പേരിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനെത്തിച്ചു നൽകിയത് ശരത്താണെന്നായിരുന്നു സാക്ഷിമൊഴി.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിലേക്ക് നയിച്ച ബാലചന്ദ്രകുമാർ ഈ കേസിൽ ഒരു വി.ഐ.പി.യുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ വി.ഐ.പി ശരത്താണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. നേരത്തെ വധ ഗൂഢാലോചന കേസിലും ശരത്തിനെ പ്രതി ചേർത്തിരുന്നു.

എന്നാൽ ഈ കേസിൽ ശരത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Last Updated : May 17, 2022, 11:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.