ETV Bharat / state

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ, ഹർജി വിധി പറയാൻ മാറ്റി - തുടരന്വേഷണം റദ്ദാക്കണമെന്ന് ഹർജി ദിലീപ്

അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ക്രൈം ബ്രാഞ്ച് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി

actress attack case dileeps plea to suspend further probe  high court reserves order in actress assault case  നടിയെ ആക്രമിച്ച കേസ്  തുടരന്വേഷണം റദ്ദാക്കണമെന്ന് ഹർജി ദിലീപ്  ദിലീപ് ഹർജി ഹൈക്കോടതി
actress attack case high court reserves order in dileeps plea to suspend further probe
author img

By

Published : Feb 24, 2022, 8:48 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ഹർജി വിധി പറയാനായി മാറ്റി. നടിയെ ആക്രമിച്ച കേസിൽ വിശദമായ പരിശോധന ആവശ്യമാണെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. എന്നാൽ സമയപരിധി നീട്ടുകയല്ല മറിച്ച് അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്‍റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്‌ടിക്കുകയാണ്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് വാദിച്ചു.

Also Read: രണ്ടര വയസുകാരിക്ക് മർദനമേറ്റ സംഭവം: ആൻ്റണി ടിജിൻ പൊലീസ് കസ്റ്റഡിയിൽ

തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും ഒരാഴ്‌ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഫോറൻസിക് പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടരന്വേഷണം തടയരുതെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.