ETV Bharat / state

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചു, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ

ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഈ രണ്ട് കാര്യങ്ങളും ദിലീപിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രോസിക്യൂഷൻ

Actress assault case updation  Dileep violated bail conditions says Prosecution  Prosecution says there was enough evidence that Dileep had violated bail conditions  Actress assault case accused Dileep violated bail conditions  നടിയെ ആക്രമിച്ച കേസ്  ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചു  ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ  ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ  ദിലീപ് കേസ്
നടിയെ ആക്രമിച്ച കേസ്: ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചു; മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ
author img

By

Published : Jun 14, 2022, 4:52 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുണ്ടെന്ന് സർക്കാർ. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നിലപാട് അറിയിച്ചത്.

ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണ്. ഈ രണ്ട് കാര്യങ്ങളും ദിലീപിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്‌ദ സന്ദേശമുള്ള പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി.

ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്‌ത സംഭാഷണത്തിൻ്റെ യഥാർഥ തീയതികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത സംഭാഷണത്തിൻ്റെ ശബ്‌ദം വർധിപ്പിച്ചതിനാൽ റെക്കോഡ് ചെയ്‌ത തീയതി കണ്ടെത്താൻ കഴിയുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതി പല വഴികളിലൂടെയും സാക്ഷികളെ സ്വാധീനിച്ചു. ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചു. പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യുവാൻ നിലവിലെ തെളിവുകൾ മതിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

READ MORE: നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വാദം തുടരും

നടിയെ ആക്രമിച്ച കേസിൽ പുകമറ സൃഷ്‌ടിക്കാനാണ് പ്രോസിക്യൂഷൻ്റെ ശ്രമമെന്നായിരുന്നു പ്രതിഭാഗം ആരോപിച്ചത്. തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും നടൻ ദീലീപ് വാദിച്ചിരുന്നു. ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിന് ആധാരം.

ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വസിക്കാൻ കഴിയാത്തതാണ്. ആറ് മാസമായിട്ടും ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിൻ്റെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാത്തതെന്തെന്ന് പ്രതിഭാഗം സംശയമുന്നയിച്ചിരുന്നു. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 18ന് പരിഗണിക്കാൻ വിചാരണ കോടതി മാറ്റി വച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.