ETV Bharat / state

ആരെ പിന്തുണയ്ക്കുമെന്ന് പിന്നീട് തീരുമാനിക്കും, തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി പാർട്ടി - aap thrikkakkara by-election

അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്ന് എഎപി ദേശീയ നിരീക്ഷകൻ എൻ രാജ പറഞ്ഞു

തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി പാർട്ടി  തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ്  ആം ആദ്‌മി പാർട്ടി തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ്  എഎപി തൃക്കാക്കര  എഎപി ദേശീയ നിരീക്ഷകൻ എൻ രാജ  aap not to contest in thrikkakara by-election  aap ട  aap thrikkakkara by-election  thrikkakara by-election
തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് ആം ആദ്‌മി പാർട്ടി
author img

By

Published : May 8, 2022, 4:48 PM IST

എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് എഎപി ദേശീയ നിരീക്ഷകൻ എൻ രാജ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം കേരളത്തിൽ നിലവിലുള്ള ഭരണത്തിൽ നിർണായക സ്വാധീനം ഉണ്ടാക്കുന്ന ഒന്നല്ലെന്നാണ് എഎപിയുടെ വിലയിരുത്തൽ.

അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച് ജയിക്കുകയാണ് ലക്ഷ്യമെന്നും ആം ആദ്‌മി ഭാരവാഹികൾ അറിയിച്ചു. തൃക്കാക്കരയിൽ പാർട്ടി ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. അതേസമയം തൃക്കാക്കരയിൽ എഎപി സ്ഥാനാർഥിയെ ട്വന്‍റി 20 പിന്തുണയ്ക്കുമെന്ന പ്രചാരണമുണ്ടായിരുന്നു.

ഈ മാസം പതിനഞ്ചിന് ട്വന്‍റി 20 സമ്മേളനത്തിൽ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് എഎപി- ട്വന്‍റി 20 സഹകരിച്ച് ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കാര്യമായ ഗുണം ചെയ്യില്ലെന്ന കണക്കുകൂട്ടലിലാണ് മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എഎപി എത്തിയത്.

Also read: Thrikkakkara Bypoll | എ.എന്‍ രാധാകൃഷ്‌ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.