ETV Bharat / state

ഡല്‍ഹിയിലെ വിജയം ആഘോഷിച്ച് കേരളത്തിലെ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ - victory celebration

ഡൽഹിയിലെ മികച്ച വിജയം കേരളത്തിൽ എഎപിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പ്രചോദനമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍  കേരള ആം ആദ്‌മി പാര്‍ട്ടി  രാജേന്ദ്ര മൈതാനം  കൊച്ചി മറൈൻ ഡ്രൈവ്  എഎപി സംസ്ഥാന രാഷ്‌ട്രീയകാര്യ സമിതി അംഗം  ഷൈബു മഠത്തിൽ  ഡൽഹി മോഡൽ  aam admi party  victory celebration  kerala aam admi
ഡല്‍ഹിയിലെ വിജയം ആഘോഷിച്ച് കേരളത്തിലെ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍
author img

By

Published : Feb 11, 2020, 10:48 PM IST

കൊച്ചി: ആം ആദ്‌മി പാർട്ടിയുടെ ഡൽഹിയിലെ മിന്നുന്ന വിജയം ആഘോഷമാക്കി കേരളത്തിലെ പ്രവർത്തകർ. എഎപി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും നൃത്തം ചവിട്ടിയുമായിരുന്നു വിജയാഘോഷത്തിൽ പ്രവർത്തകർ പങ്കാളികളായത്.

എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം മറൈൻ ഡ്രൈവിൽ സമാപിച്ചു. എഎപിയെ വീണ്ടും ഡൽഹിയുടെ ഭരണത്തിലേക്ക് എത്തിച്ച ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചാണ് പ്രകടനം നടത്തിയത്. ഡൽഹിയിലെ മികച്ച വിജയം കേരളത്തിൽ എഎപിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പ്രചോദനമാണെന്ന് എഎപി സംസ്ഥാന രാഷ്‌ട്രീയകാര്യ സമിതിയംഗം ഷൈബു മഠത്തിൽ ഇ ടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിൽ പുതിയ നേതൃത്വത്തിന്‍റെ കീഴിലായിരിക്കും പുതിയ മുന്നേറ്റമുണ്ടാക്കുക. ഡൽഹിയിൽ നടപ്പാക്കിയത് മികച്ച സോഷ്യലിസ്റ്റ് മാതൃകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലും മറ്റും സർക്കാരുകൾ സൗജന്യങ്ങൾ വിതരണം ചെയ്‌ത രീതിയിലുള്ള മാതൃകയല്ല ഇത്. ബിജെപിയുടെ തന്ത്രങ്ങൾക്ക് വീണ് കൊടുക്കാതെ മുന്നോട്ട് പോകുകയെന്ന തന്ത്രമാണ് എഎപി സ്വീകരിച്ചത്.

ഡല്‍ഹിയിലെ വിജയം ആഘോഷിച്ച് കേരളത്തിലെ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍

ഡൽഹി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എഎപിക്ക് സാധ്യതയുള്ള സംസ്ഥാനം കേരളമാണ്. ഡൽഹി മോഡൽ കേരളത്തിൽ പ്രായോഗികമല്ല. കേരളത്തിന്‍റെ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കിയുളള പുതിയ തന്ത്രങ്ങളാണ് ആവിഷ്ക്കരിക്കുകയെന്നും ഷൈബു മഠത്തിൽ വ്യക്തമാക്കി. എഎപിയുടെ ദേശീയ തലത്തിലുള്ള വിപുലീകരണം പഞ്ചാബ് വരെയാണ് എത്തിയിട്ടുള്ളത്. ഇത് ദേശീയ തലത്തിൽ വ്യാപിപ്പിക്കും. നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ബദൽ സൃഷ്‌ടിക്കാൻ എഎപിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.