ETV Bharat / state

പെരുമ്പാവൂരില്‍ ബൈക്ക് ടോറസിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക് - ബൈക്ക്

പെരുമ്പാവൂർ ഗേൾസ് സ്കൂളിന് മുൻവശത്ത് ഉച്ചക്ക് 1.15 നാണ് അപകടം.

അപകടം
author img

By

Published : Feb 22, 2019, 10:34 PM IST

പെരുമ്പാവൂരില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. യു ടേൺ തിരിയുമ്പോൾ ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലുവ സ്വദേശി സുനിലാണ് മരിച്ചത്. സുനിലിന്‍റെ ഭാര്യ സനൂജ, മകൾ നേയ, സനൂജയുടെ സഹോദരിയുടെ മകൾ ആര്യനന്ദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരേയും ഉടന്‍ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, ഗുരുതരമായി പരിക്കേറ്റതിനാൽ ആര്യനന്ദയെ അമൃത ആശുപത്രിയിലേക്ക് മാറ്റി.

പെരുമ്പാവൂർ നഗരത്തിൽ യു ടേൺ തിരിയുമ്പോൾ ബൈക്ക് ടോറസിലിടിച്ച് കുംടുംബനാഥൻ മരിച്ചു. ഭാര്യക്കും കുട്ടികൾക്കും പരിക്ക്. 
പെരുമ്പാവൂർ ഗേൾസ് സ്കൂളിന് മുൻവശത്ത് ഉച്ചക്ക് 1.15 നാണ് അപകടം. ആലുവ ഇടത്തല മൈതാനിമകൾ വീട്ടിൽ സുനിൽ (56) ആണ് മരിച്ചത്. ഭാര്യ സനൂജയും മകൾ നേയയും കൂടാതെ സനൂജയുടെ സഹോദരിയുടെ മകൾ ആര്യനന്ദക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റതിനാൽ ആര്യ നന്ദയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റി.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.