ETV Bharat / state

മരട് കേസ്: 58 ഫ്ലാറ്റുടമകൾക്ക് കൂടി നഷ്ടപരിഹാരം - നഷ്ടപരിഹാരം 58 പേർക്ക് കൂടി

നഷ്ടപരിഹാരം ആവശ്യപ്പെട്ട് 185 അപേക്ഷകളാണ് ഇതുവരെ നഗരസഭക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ 120 പേരുടെ പട്ടിക നഗരസഭ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.

മരട് കേസ്: 58 ഫ്ലാറ്റുടമകൾക്ക് കൂടി നഷ്ട്പരിഹാരം
author img

By

Published : Oct 18, 2019, 8:07 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാൻ ജസ്റ്റിസ് എസ്.കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്നു. സമിതിയുടെ നാലാമത്തെ സിറ്റിങ്ങിൽ 58 ഫ്ലാറ്റ് ഉടമകൾക്ക് കൂടി ഇടക്കാല നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തു. ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം 107 ആയി. 58 പേരിൽ ഏഴ് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ സമിതി ശുപാർശ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം 35 ഫ്ലാറ്റ് ഉടമകൾക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് ഇതേ സമിതി സർക്കാരിന് കൈമാറിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 185 അപേക്ഷകളാണ് ഇതുവരെ നഗരസഭക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ 120 പേരുടെ പട്ടിക നഗരസഭ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, 25 ലക്ഷം രൂപ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും നൽകണമെന്ന സുപ്രീംകോടതി നിർദ്ദേശം അട്ടിമറിക്കപ്പെട്ടു എന്നാരോപിച്ച് ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആർ.എയിലെ എൻഞ്ചിനിയർ ആർ.മുരുകേശൻ എന്നിവരും പങ്കെടുത്തു. സമിതിയുടെ അടുത്ത സിറ്റിങ് 22ാം തീയതി ചേരും.

Intro:

Body:മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാൻ ജസ്റ്റിസ് എസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന നാലാമത്തെ സിറ്റിങ്ങിൽ 58 ഫ്ലാറ്റ് ഉടമകൾക്ക് കൂടി ഇടക്കാല നഷ്ടപരിഹാരത്തിന് ശുപാർശചെയ്തു.ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം ഇതുവരെ 107 ആയി. 58 പേരിൽ ഏഴ് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ സമിതി ശുപാർശ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം 35 ഫ്ലാറ്റ് ഉടമകൾക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് ഇതേ സമിതി സർക്കാരിന് കൈമാറിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 185 അപേക്ഷകളാണ് ഇതുവരെ നഗരസഭ ലഭിച്ചിരിക്കുന്നത്. ഇതിൽ 120 പേരുടെ പട്ടിക നഗരസഭ കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.

അതേ സമയം 25 ലക്ഷം രൂപ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും നൽകണമെന്ന സുപ്രീംകോടതി നിർദ്ദേശം അട്ടിമറിക്കപ്പെട്ടു എന്നാരോപിച്ച് ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ എസ് ആർ എ യിലെ എൻജിനീയർ ആർ മുരുകേശൻ എന്നിവരും പങ്കെടുത്തു. സമിതിയുടെ അടുത്ത സിറ്റിംങ് ഇരുപത്തിരണ്ടാം തീയതി ചേരും.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.