എറണാകുളം: കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തില്‍ സന്ദർശകരെ സിയാൽ നിരോധിച്ചു. എയര്‍പോര്‍ട്ട് ടെർമിനൽ സന്ദർശക ഗ്യാലറി എന്നിവിടങ്ങളിലെല്ലാം നിരോധനം ബാധകമാണ്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന ഇതര ജില്ലക്കാരെയും അതത് ജില്ലകളിലേക്ക് പ്രത്യേക ആംബുലൻസിൽ എത്തിച്ച് തുടങ്ങിയെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.
അതേസമയം കൊച്ചിയിൽ നിരീക്ഷണത്തിലുള്ള 30 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. കൂടുതൽ പേരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കും. രോഗലക്ഷണങ്ങളുമായി വന്നയാളെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെള്ളിയാഴ്‌ച രാത്രി പ്രവേശിപ്പിച്ച ഒമ്പത് പേരിൽ അഞ്ച് പേരെ നിരീക്ഷണത്തിനായി വീടുകളിലേക്ക് മാറ്റി. രണ്ട് പേരെ സാമ്പിൾ എടുക്കുന്നതിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ലണ്ടനിൽ നിന്നുള്ള രണ്ട് വിദേശികൾ നിരീക്ഷണത്തിലുണ്ട്. ഇവർ കാറ്റഗറി 'എ' യിൽ പെടുന്നവരാണ്. സ്വദേശത്തേക്ക് തിരികെ പോകാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കാത്തതിനാലാണ് ഇവരെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്.
കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ കുടുങ്ങി കിടന്ന ഇരുപത്തിയൊന്ന് പേരെ കൊച്ചിയിലെത്തിച്ചു. ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. ഇവരെ പരിശോധനകൾക്കായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയിൽ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ആംബുലൻസിൽ വീടുകളിൽ എത്തിക്കും. തുടര്‍ന്ന് ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിലെ 60 മുറികള്‍ ഐസൊലേഷൻ വാർഡായി സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ രോഗ ലക്ഷണവുമായി എത്തിയാല്‍ ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം.