ETV Bharat / state

സുമനസുകളുടെ കൈത്താങ്ങ് തേടി ഹാത്തൂന്‍ ബീവി

ജീവിതത്തിൽ കരുത്ത് പകരേണ്ട  ഭർത്താവിനെയും വാർദ്ധക്യത്തിൽ തനിക്ക് താങ്ങാകേണ്ട മകനെയും നിറപുഞ്ചിരിയോടെ പരിചരിക്കുന്ന ഹാത്തൂന്‍ ബീവി നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളാണ്.

പരിചരണവേളയിൽ ഹാത്തൂൻ ബീവി
author img

By

Published : May 17, 2019, 12:28 PM IST

Updated : May 17, 2019, 4:30 PM IST

തിരുവനന്തപുരം: ഹാത്തൂന്‍ ബീവിയുടെ ജീവിതത്തിലെ കരളലിയിപ്പിക്കുന്ന കാഴ്ചയാണിത്. ജന്മനാ ഓട്ടിസം ബാധിച്ച് ജീവിതം വീൽചെയറിലായ 41 വയസ്സുള്ള മകനെയും ഇടതു കാൽ നഷ്ടപ്പെട്ട് ശരീരം തളർന്ന 73 വയസ്സുള്ള ഭർത്താവിനെയും നിറഞ്ഞ പുഞ്ചിരിയോടെ പരിചരിക്കുന്ന ഹാത്തൂൻ ബീവിയെന്ന അറുപതുകാരി അമ്മയുടെ ജീവിതമാണിത്. സ്വന്തമായി ഒരു ചെറിയ വീടെന്ന സ്വപ്നം ഹാത്തൂന്‍ ബീവിക്ക് ഇന്നും അകലെയാണ്.

അമ്പൂരി കുടപ്പനമൂട് മുഹമ്മദ് മന്‍സിലില്‍ അബുസാലിയുടെ ഭാര്യയാണ് ഹാത്തൂന്‍ ബീവി. മൂന്ന് മക്കളാണ് ഹാത്തൂന്‍ ബീവിക്ക്. ജന്മനാ ഓട്ടിസം ബാധിച്ച മൂത്തമകന്‍ പീര്‍ മുഹമ്മദിന്‍റെ ജീവിതം വീല്‍ചെയറിലാണ്. പീര്‍ മുഹമ്മദിന് താഴെ രണ്ട് പെണ്‍മക്കളാണ് ഹാത്തൂന്‍ ബീവിക്ക്. അബുസാലിക്ക് പക്ഷാഘാതം വന്ന് ശരീരം തളരുകയായിരുന്നു. ഇതോടെ ഇടതുകാല്‍ നഷ്ടപ്പെട്ടു. ലോഡിങ് തൊഴിലാളിയായ അബുസാലിയെ ആശ്രയിച്ച് ജീവിച്ച കുടുംബത്തെ ഇത് കുറച്ചൊന്നുമല്ല തളര്‍ത്തിക്കളഞ്ഞത്. പീര്‍ മുഹമ്മദിന്‍റെ ചികിത്സയും ഇതോടെ ബുദ്ധിമുട്ടിലായി. നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍മക്കളുടെ വിവാഹം നടത്തിയത്.

സുമനസുകളുടെ കൈത്താങ്ങ് തേടി ഹാത്തൂന്‍ ബീവി

അകന്ന ബന്ധുവിന്‍റെ വീട്ടില്‍ വാടകയ്ക്കാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. ഉദാര മനസ്സുള്ളവര്‍ നല്‍കുന്ന സഹായത്താലാണ് ഈ മൂന്നംഗ കുടുംബത്തിന്‍റെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. വീല്‍ചെയറില്‍ ജീവിക്കുന്ന രണ്ട് പേരുള്ള ഈ കുടുംബത്തിന് ശുചിമുറി പോലും ഇല്ലെന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. സ്വന്തമായി ഭൂമി ഇല്ലെങ്കില്‍ സര്‍ക്കാര്‍ സഹായത്തില്‍ വീട് ലഭിക്കില്ലെന്ന അവസ്ഥയാണ്. മലയോര മേഖലയിലെ ആദ്യകാല ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു അബുസാലി.

ജീവിതത്തില്‍ തനിക്ക് കരുത്ത് പകരേണ്ട ഭര്‍ത്താവിനെയും വാര്‍ദ്ധക്യത്തില്‍ തനിക്ക് തണലാകേണ്ട മകനെയും നിറപുഞ്ചിരിയോടെ പരിചരിക്കുന്ന ഉമ്മ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളാണ്. മകനും ഭർത്താവിനും പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഉതകുന്ന ഒരു വീട് സ്വപ്നം കാണുകയാണ് ഹാത്തൂൻ ബീവി. മകനും ഭര്‍ത്താവിനും കുറച്ചുകൂടി മെച്ചപ്പെട്ട വീല്‍ചെയറുകള്‍ വേണമെന്ന ആഗ്രഹവും ഈ ഉമ്മയ്ക്കുണ്ട്. സുമനസുകള്‍ തങ്ങള്‍ക്ക് കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് ഹാത്തൂന്‍ ബീവിയും കുടുംബവും.

ജന്മനാ ഓട്ടിസം ബാധിച്ച് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന 41കാരനായ മകനെയും, ഇടതു കാൽ നഷ്ടപ്പെട്ട് ശരീരം തളർന്ന അവസ്ഥയിൽ വീൽചെയറിൽ തന്നെ ജീവിതം കഴിച്ചുകൂട്ടുന്ന 73 കാരൻ ഭർത്താവിനെയും നിറഞ്ഞ പുഞ്ചിരിയോടു കൂടി പരിചരിക്കുന്ന  ഹാത്തൂൻ ബീവി എന്ന അറുപതുകാരി അമ്മയെ പരിചയപ്പെടാം.

പാറശ്ശാല മണ്ഡലത്തിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട് മുഹമ്മദ് മനസ്സിൽ
അബുസലിയുടെ ഭാര്യ ഹാത്തൂൻ ബീവിയാണ് ഈ അമ്മ

മൂന്നു മക്കളിൽ ഏക ആൺതരിയും മൂത്തവനുമായ പീര് മുഹമ്മദ് ജനിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല. നിർധന കുടുംബത്തിലെ ഇവർക്ക് ഏക ഉണ്ടായിരുന്ന ആശ്രയം ലോഡിങ് തൊഴിലാളിയായി ഇരുന്നപ്പോൾ അബുസാലിക്ക് കിട്ടിയിരുന്ന വരുമാനം മാത്രമായിരുന്നു . ഇതിൽ നല്ലൊരു ഭാഗം പീരുമുഹമ്മദിൻറെ ചികിത്സയ്ക്ക് തന്നെ വിനിയോഗിച്ചിരുന്നു . നാട്ടുകാരുടെ സഹായങ്ങൾ കൊണ്ട് രണ്ട് പെൺമക്കളുടെ വിവാഹം നടത്തിയെങ്കിലും . മറ്റൊന്നും തന്നെ സമ്പാദ്യം മായിട്ടില്ല . സ്ട്രോക്ക് വന്ന്  അബുസാലിയുടെ ടെ അതിൻറെ ഒരു ഭാഗം തളർന്നതും അതും. ഇടതുകാൽ നഷ്ടപ്പെടുത്തേണ്ടി വന്നതും ഈ കുടുംബത്തെ  കുറച്ചൊന്നുമല്ല ബാധിച്ചത്.

നിലവിൽ അകന്ന ബന്ധുവിൻറെ വീട്ടിൽ 500 രൂപ വാടകക്ക് കഴിയുന്ന ഇവരുടെ നിത്യവൃത്തി പോലും ദയനീയമാണ്. നാട്ടുകാരും ഉദാര മനസ്സുകളും വല്ലപ്പോഴും നൽകുന്ന സഹായങ്ങൾ കൊണ്ടാണ് ഈ മൂന്നംഗകുടുംബം ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തി പോകുന്നത് .

വീൽചെയറുകളിൽ ജീവിതം തള്ളിനീക്കുന്ന   ഇവർക്ക് ടോയ്‌ലറ്റ് സൗകര്യം പോലും ഇല്ല എന്നുള്ളത് ഉള്ളത് വേദനിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്.

നിലവിലെ പാറശാല എംഎൽഎ സി കെ ഹരീന്ദ്രന്റ  സഹപാഠിയും
മലയോര മേഖലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യകാല  പ്രവർത്തകനും കൂടിയായിരുന്നു അബുസാലി.

എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തമായി അഞ്ച് സെൻറ് സ്ഥലം പോലും ഇല്ലെങ്കിൽ ഒരു വീട് പോലും സർക്കാർ തലത്തിൽ ലഭിക്കില്ലെന്ന  അവസ്ഥയാണ് .

തൻറെ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ മറന്നു വാർദ്ധക്യത്തിൽ തന്നെ സഹായിക്കേണ്ട മകനെയും, ജീവിതത്തിൽ കരുത്ത് പകരേണ്ട  ഭർത്താവിനെയും നിറപുഞ്ചിരിയോടെ എപ്പോഴും പരിചരിക്കുന്ന ഉമ്മ നാട്ടുകാർക്ക് പ്രിയപ്പെട്ടവർ തന്നെ.

മകനും ഭർത്താവിനും പരസഹായമില്ലാതെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ യോഗ്യമായ ഒരുകൂര സ്വപ്നം കാണുന്ന ഈ അമ്മ, കാലുകൾ പൊട്ടി അപകടാവസ്ഥയിൽ ഇരിക്കുന്ന രണ്ടുപേരുടെയും വീൽചെയറുകൾ മാറ്റി   അപകടം കൂടാതെ ഇവർക്ക് സഞ്ചരിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ.

ഇവരുടെ സഹായത്തിനായി ഹാത്തൂൻ ബീബീ യുടെ പേരിൽ
എസ് ബി ഐ കുടപ്പനമൂട് ശാഖയിൽ 67 24 56 83 706.
(IFSC : SBIN 0070588) എന്ന അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്

  ദൃശ്യങ്ങൾ:  KL TVM 15/05/19 KUDAPPANAMOODU SAHAYAM KL10003

Sent from my Samsung Galaxy smartphone.
Last Updated : May 17, 2019, 4:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.