ETV Bharat / state

പെരുമാറ്റ ചട്ടം നിലനിൽക്കെ ഐഎഎസ് ഉദ്യോഗസ്ഥന് വിദേശയാത്രാ അനുമതി - ലോക്നാഥ്  ബഹ്റ

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവന് കുടുംബ സമ്മേതം ചൈനയിലേക്ക് പോകാന്‍ അനുമതി. സര്‍ക്കാര്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയാതെയാണെന്ന് ആരോപണം

ഐഎഎസ് ഉദ്യോഗസ്ഥന് വിദേശയാത്രാ അനുമതി
author img

By

Published : Mar 27, 2019, 9:29 PM IST

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ ഐഎഎസ് ഉദ്യോഗസ്ഥന് വിദേശയാത്രാ അനുമതി നൽകിയ സർക്കാർ തീരുമാനം വിവാദത്തിലേക്ക്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവന് കുടുംബസമേതം ചൈനയിലേക്ക് യാത്ര നടത്താനാണ് സർക്കാർ അനുമതി നൽകിയത്. പെരുമാറ്റചട്ടം നിലനിൽക്കെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥർക്ക് വിദേശ യാത്ര നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ അനുമതി തേടാതെയാണ് ഇളങ്കോവന്‍റെ വിദേശയാത്ര അനുമതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം  elankovan IAS  പ്രിൻസിപ്പൽ സെക്രട്ടറി  ഐഎഎസ്  ഐപിഎസ്  ലോക്നാഥ്  ബഹ്റ  റാണി ജോർജ്
ഡോ. കെ ഇളങ്കോവന് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്

മുമ്പ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ദുബായ് യാത്രയും റാണി ജോർജിന്‍റെഫ്രാൻസ് യാത്രയും സർക്കാർ തടഞ്ഞിരുന്നു. ഏപ്രിൽ ഒന്ന് മുതൽ 12 വരെ ഇളങ്കോവന് ആർജ്ജിത അവധിയാണ് പൊതുഭരണ വകുപ്പ് നല്‍കിയത്.

Intro:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് വിദേശയാത്രാ അനുമതി നൽകിയ സർക്കാർ തീരുമാനം വിവാദമാകുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും 1992 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനുമായ ഡോക്ടർ കെ ഇളങ്കോവന് കുടുംബസമേതം ചൈനയിലേക്ക് യാത്ര നടത്താനാണ് സർക്കാർ അനുമതി നൽകിയത്. ഏപ്രിൽ രണ്ട് മുതൽ പത്തുവരെ വിദേശയാത്രക്ക് അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവ് ഇടിവി ഭാരതിനു ലഭിച്ചു.

Body:തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് വിദേശ യാത്ര നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുവാദം ആവശ്യമുണ്ട്. ഇതു ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ യുടെയും ടൂറിസം സെക്രട്ടറി റാണി ജോർജിൻ്റെയും വിദേശ യാത്രകൾ സർക്കാർ തടഞ്ഞത് അടുത്തയിടെയാണ്. ബഹ്റ യുടെ ദുബായ് യാത്രയും റാണി ജോർജിന്റെ ഫ്രാൻസ് യാത്രയുമാണ് സർക്കാർ തടഞ്ഞത്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ ഇളങ്കോവന് കുടുംബസമേതം ചൈനയിലേക്ക് യാത്ര നടത്താൻ സർക്കാർ അനുമതി നൽകി. ഏപ്രിൽ 2 മുതൽ 10 വരെയാണ് ചൈന സന്ദർശനം. ഇതിനായി ഏപ്രിൽ ഒന്നുമുതൽ 12 വരെ ഇളങ്കോവന് ആർജ്ജിത അവധി അനുവദിച്ചുകൊണ്ട് ഈ മാസം 25ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിൻ്റെ പകർപ്പ് ഇടിവി ഭാരതിനു ലഭിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിദേശ യാത്ര നടത്താൻ പാടില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ലെങ്കിലും വിദേശ യാത്രയ്ക്ക് മുമ്പ് തിരഞ്ഞെടുപ്പുകാലത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി തേടേണ്ടതുണ്ട്. എന്നാൽ അത്തരം അനുമതി തേടാതെയാണ് ഇളങ്കോവൻ്റെ വിദേശയാത്ര അനുമതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

Conclusion:ബിജു ഗോപിനാഥ്
ഇടിവി ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.