ETV Bharat / state

15 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി - election

ഇന്ന് രാവിലെ 9ന് ആരംഭിച്ച സെക്രട്ടറിയേറ്റ് യോഗവും തുടർന്ന് സിപിഎം സംസ്ഥാന സമിതി യോഗവും വിശദമായി ചർച്ചചെയ്താണ് 15 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിച്ചത്.

സിപിഎം സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി
author img

By

Published : Mar 8, 2019, 3:30 AM IST


പൊന്നാനി ഒഴികെയുള്ള 15 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പൊന്നാനിയിൽ പി വി അൻവർ എംഎൽഎയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക പാർട്ടി നേതൃത്വം എതിർപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിക്കായി സിപിഎം അന്വേഷണം തുടങ്ങിയത്. പത്തനംതിട്ടയിൽ വീണാ ജോർജ്ജ്, കോഴിക്കോട് പ്രദീപ് കുമാർ, കാസർകോട് കെ പി സതീഷ് ചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.

സിപിഎം സ്ഥാനാർത്ഥി പട്ടിക


പൊന്നാനി ഒഴികെയുള്ള 15 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പൊന്നാനിയിൽ പി വി അൻവർ എംഎൽഎയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക പാർട്ടി നേതൃത്വം എതിർപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിക്കായി സിപിഎം അന്വേഷണം തുടങ്ങിയത്. പത്തനംതിട്ടയിൽ വീണാ ജോർജ്ജ്, കോഴിക്കോട് പ്രദീപ് കുമാർ, കാസർകോട് കെ പി സതീഷ് ചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.

സിപിഎം സ്ഥാനാർത്ഥി പട്ടിക
Intro:പൊന്നാനി ഒഴികെയുള്ള 15 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ച് സിപിഎം സംസ്ഥാന സമിതി. പൊന്നാനിയിൽ പി വി അൻവർ എംഎൽഎയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക പാർട്ടി നേതൃത്വം എതിർപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിക്കായി സിപിഎം അന്വേഷണം തുടങ്ങിയത്. പത്തനംതിട്ടയിൽ വീണാ ജോർജ്ജ്, കോഴിക്കോട് പ്രദീപ്കുമാർ, കാസർകോട് കെ പി സതീഷ്ചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.


Body:ഇന്ന് രാവിലെ 9ന് ആരംഭിച്ച സെക്രട്ടറിയേറ്റ് യോഗവും തുടർന്ന് സിപിഎം സംസ്ഥാന സമിതി യോഗവും വിശദമായി ചർച്ചചെയ്താണ് 15 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിച്ചത്.പി കരുണാകരൻ ഒഴികെയുള്ള സിറ്റിംഗ് എംപിമാർക്ക് മത്സരിക്കാൻ കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാനസെക്രട്ടറി ഉപയോഗം പച്ചക്കൊടി കാട്ടിയിരുന്നു. ചാലക്കുടിയിൽ ഇന്നസെൻ്റിൻ്റെ കാര്യത്തിൽ പ്രാദേശിക പാർട്ടി നേതൃത്വം എതിർപ്പുയർത്തിയിരുന്നെങ്കിലും സിറ്റിംഗ് എംപി എന്ന നിലയിൽ ഒരുതവണകൂടി മത്സരിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത സംസ്ഥാന നേതൃയോഗം കൈക്കൊണ്ട തീരുമാനം. ഇന്ന് പ്രധാനമായും കഴിഞ്ഞതവണ പരാജയപ്പെട്ട മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യമാണ് ചർച്ചചെയ്തത്.കോഴിക്കോട് എ പ്രദീപ് കുമാർ, പത്തനംതിട്ട വീണ ജോർജ്, ആലപ്പുഴ എ എം ആരിഫ് എന്നീ സിറ്റിങ് എംഎൽഎ മാരുടെ കാര്യം അതിവേഗം തീർപ്പാക്കി. കൊല്ലത്ത് കെ എൻ ബാലഗോപാൽ, കോട്ടയത്ത് വി എൻ വാസവൻ, എറണാകുളം പി രാജീവ് , മലപ്പുറം വിപി സാനു, കാസർകോട് കെ പി സതീഷ് ചന്ദ്രൻ, വടകരയിൽ പി ജയരാജൻ, കാസർകോട് കെ പി സതീഷ്ചന്ദ്രൻ എന്നിവരെ സ്ഥാനാർത്ഥിയാക്കാൻ യോഗം തീരുമാനിച്ചു. എന്നാൽ വിജയ സാധ്യത കണക്കിലെടുത്ത് പൊന്നാനിയിൽ പി വി അൻവറിനു പകരം മറ്റാരെങ്കിലും മത്സരിക്കുന്നത് ആയിരിക്കും ഉചിതം എന്ന് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പി വി അൻവറിനെ സ്ഥാനാർത്ഥി ആക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും തീരുമാനമെടുത്തത്. നാളെ പൊന്നാനി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. നാളെ എൽഡിഎഫ് യോഗവും ഒൻപതിന് സിപിഎം കേന്ദ്ര യോഗവും കഴിയുന്നതോടെ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആകും.


Conclusion:ബിജു ഗോപിനാഥ് etv ഭാരത തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.