വിചാരണ വേഗത്തിലാക്കണമെന്ന കോടതി ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടനടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ എന്തിന് വിചാരണ വൈകിപ്പിക്കുന്നു എന്ന് ചോദിച്ച കോടതി ചാക്കിലെ പൂച്ച പുറത്തുചാടിയെന്നും പരിഹസിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് കേസ് പരിഗണിച്ചത്.
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിയാണ് വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാൻ കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മാര്‍ട്ടിന്‍ വീണ്ടും കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരും പ്രതിയുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു.