ETV Bharat / state

തെക്കന്‍ ജില്ലകളിൽ ഭാഗികമായി കോണ്‍ഗ്രസ് ഹര്‍ത്താല്‍ - harthal

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാടും കാട്ടാക്കടയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലറയിൽ ഹർത്താലനുകൂലികൾ വ്യാപാരിയെ മർദ്ദിച്ചു.

കോണ്‍ഗ്രസ് ഹര്‍ത്താല്‍
author img

By

Published : Feb 18, 2019, 6:11 PM IST

കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തെക്കൻ കേരളത്തിൽ ഭാഗികം. കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. വ്യാപകമായി കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. അതേസമയം തിരുവനന്തപുരം നഗരത്തിൽ അടക്കം കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ സർവീസ് നടത്തി.

തിരുവനന്തപുരം ജില്ലയിൽ പലഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാടും കാട്ടാക്കടയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലറയിൽ ഹർത്താലനുകൂലികൾ വ്യാപാരിയെ മർദ്ദിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെങ്കിലും ജില്ലയിൽ വ്യാപകമായി പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. അതേസമയം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

കോണ്‍ഗ്രസ് ഹര്‍ത്താല്‍
കൊല്ലത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. നഗരത്തിൽ വ്യാപകമായി പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. പത്തനാപുരത്തും പുനലൂരിലും അടക്കം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. പത്തനാപുരത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് പോയ വാഹനം തടഞ്ഞതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ജില്ലയിൽ പലയിടത്തും പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു. പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴയിൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. നഗരത്തിൽ ചുരുക്കം ചില കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ജില്ലയിൽ ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു.
undefined

Intro:കാസർകോട് 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തെക്കൻ കേരളത്തിൽ ഭാഗികം. കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. വ്യാപകമായി കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി .അതേസമയം തിരുവനന്തപുരം നഗരത്തിൽ അടക്കം കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ സർവീസ് നടത്തി

Body:തിരുവനന്തപുരം ജില്ലയിൽ പലഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നെടുമങ്ങാടും കാട്ടാക്കടയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലറയിൽ ഹർത്താലനുകൂലികൾ വ്യാപാരിയെ മർദ്ദിച്ചു ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെങ്കിലും ജില്ലയിൽ വ്യാപകമായി പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു .അതേസമയം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

ഹോൾഡ് മാർച്ച് വിഷ്വൽ

കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ ഫാസിസമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

ബൈറ്റ് prema chandran

കൊല്ലത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. നഗരത്തിൽ വ്യാപകമായി പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു .പത്തനാപുരത്തും പുനലൂരിലും അടക്കം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. പത്തനാപുരത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് പോയ വാഹനം തടഞ്ഞതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ജില്ലയിൽ പലയിടത്തും പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചു .പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു .കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി .യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴയിൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. നഗരത്തിൽ ചുരുക്കം ചില കടകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ജില്ലയിൽ ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു.

Conclusion:etv ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.