ETV Bharat / state

തെക്കന്‍ കേരളത്തില്‍ ആവേശമായി മുന്നണികളുടെ കലാശക്കൊട്ട്

നാളത്തെ നിശബ്ദപ്രചാരണത്തിന് ശേഷം 23 നാണ് ഒറ്റഘട്ടമായി കേരളത്തിലെ വോട്ടെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.

തെക്കന്‍ കേരളത്തില്‍ ആവേശമായി മുന്നണികളുടെ കലാശക്കൊട്ട്
author img

By

Published : Apr 22, 2019, 12:00 AM IST

Updated : Apr 22, 2019, 6:12 AM IST

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ ഇളക്കിമറിച്ച് തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും മാവേലിക്കരയിലും മുന്നണികളുടെ കലാശക്കൊട്ട്. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ നഗരത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ആരംഭിച്ച റോഡ് ഷോകള്‍ പേരൂര്‍ക്കടയിലാണ് സമാപിച്ചത്. കൊല്ലത്ത് കലാശക്കൊട്ടിന് ആദ്യം തിരികൊളുത്തിയത് എന്‍ഡിഎ ആണ്. സ്ഥാനാർഥി കെ വി സാബുവിനെ ക്രെയിനിൽ കെട്ടി ഉയർത്തിയാണ് എന്‍ഡിഎ കൊട്ടിക്കലാശത്തിന് തുടക്കമിട്ടത്. പിന്നാലെ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും കളം നിറഞ്ഞതോടെ കൊല്ലത്തെ ആവേശം കൊടുമുടി കയറി. അതേ സമയം ആലപ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർഥി അഡ്വ എ എം ആരിഫ് അരൂരിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ ഷാനിമോൾ ഉസ്മാന്‍ നഗരാതിർത്തിയായ തലവടിയിൽ നിന്നും പ്രചാരണം ആരംഭിച്ചു. എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ ബിജെപി സ്വാധീന പ്രദേശങ്ങളിലൂടെ കടന്ന് ആലപ്പുഴ നഗരത്തിന്‍റെ ഹൃദയഭാഗമായ മുല്ലക്കല്ലില്‍ പ്രചാരണം അവസാനിപ്പിച്ചു. പിഡിപി, എസ്ഡിപിഐ, എസ് യു സി ഐ തുടങ്ങിയ ചെറു പാർട്ടികളും തങ്ങളുടെ പരമാവധി പ്രവർത്തകരെ അണിനിരത്തി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കലാശക്കൊട്ട് സംഘടിപ്പിച്ചിരുന്നു. ആറ്റിങ്ങലില്‍ ഹാട്രിക് വിജയം തേടി എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്തും മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും മത്സരിക്കുമ്പോൾ ഇരുമുന്നണികളെയും മലർത്തിയടിച്ച് വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ.

തെക്കന്‍ കേരളത്തില്‍ ആവേശമായി മുന്നണികളുടെ കലാശക്കൊട്ട്

തിരുവനന്തപുരത്ത് വേളിയില്‍ എ കെ ആന്‍ണിയുടെ റോഡ് ഷോക്കിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കിയത് മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രശ്നങ്ങളൊന്നും മണ്ഡലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലത്ത് പ്രചാരണ സമയം അവസാനിക്കാൻ അരമണിക്കൂർ മാത്രമുള്ളപ്പോഴാണ് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ എത്തിയത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എംഎൽഎമാരായ മുകേഷ്, എം നൗഷാദ് എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി എത്തിയത്. കൊല്ലത്ത് എൽഡിഎഫ് , യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും കയ്യാങ്കളിയിലേക്ക് നീങ്ങാതെ നേതാക്കളും പോലീസും രംഗം ശാന്തമാക്കി. മൂന്നു മുന്നണികളും ആവേശം ഒട്ടും കുറച്ചില്ലെങ്കിലും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത് എൽഡിഎഫാണ്. ആലപ്പുഴയില്‍ എസ്ഡിപിഐ - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സക്കറിയ ബസാർ ജംഗ്ഷനിൽ ഏറ്റുമുട്ടിയത് നേരിയ സംഘർഷത്തിന് വഴിയൊരുക്കിയെങ്കിലും നേതാക്കളുടെ ഇടപെടൽ മൂലം വലിയൊരു സംഘർഷം ഒഴിവായി. ആറ്റിങ്ങലില്‍ പൊതുവെ സമാധാന അന്തരീക്ഷത്തിലായിരുന്നു കലാശക്കൊട്ട്. പത്തനംതിട്ട തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. കല്ലേറില്‍ പോലീസുകാരന് പരിക്കേറ്റു. നാളത്തെ നിശബ്ദപ്രചാരണത്തിന് ശേഷം 23 നാണ് ഒറ്റഘട്ടമായി കേരളത്തിലെ വോട്ടെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.

Intro: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആറ്റിങ്ങലിൽ തീപാറുന്ന പോരാട്ടം. ഹാട്രിക് വിജയം തേടി എൽഡിഎഫ് സ്ഥാനാർഥി എ. സമ്പത്തും മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി അടൂർപ്രകാശും മത്സരിക്കുമ്പോൾ. ഇരുമുന്നണികളെയും മലർത്തിയടിച്ച് വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് എൻഡിഎഫ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ പൊരുതുന്നത്.

Body:സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിൽ പൂർത്തിയാക്കി പ്രചാരണം മറ്റു മുന്നണികളെക്കാൾ നേരത്തെ കാര്യക്ഷമമായി നടത്താൻ കഴിഞ്ഞുവെന്നതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത് .എംപി എന്ന നിലയിൽ കഴിഞ്ഞ 10 വർഷക്കാലം മണ്ഡലത്തിൽ കാഴ്ചവച്ച പ്രവർത്തനങ്ങൾ വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി എ.സമ്പത്തും എൽഡിഎഫ് ക്യാമ്പും. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന് ചാനൽ സർവേകളും ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സമ്പത്തിന്റെ ഭൂരിപക്ഷം 2009 ൽ 18341 വോട്ട് ആയിരുന്നെങ്കിൽ കഴിഞ്ഞതവണ 69378 വോട്ട് ആയി ഉയർന്നു .ഇക്കുറി അതിലും ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം. മണ്ഡലത്തിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒന്നിൽ ഒഴികെ എൽഡിഎഫ് പ്രതിനിധികളാണെന്നതും അനുകൂല ഘടകമായി ഇടതുമുന്നണി കാണുന്നു .എന്നാൽ അടൂർ പ്രകാശിനെ യുഡിഎഫ് കളത്തിൽ ഇറക്കിയതോടെ മത്സരം എളുപ്പമാകില്ല എന്ന വിലയിരുത്തലും അവർക്കുണ്ട്. ഈഴവ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ അവർക്ക് സ്വീകാര്യനായ അടൂർ പ്രകാശിനെ തന്നെ ഇറക്കാൻ കഴിഞ്ഞത് യുഡിഎഫിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം സമ്പത്തിനെതിരെ മണ്ഡലത്തിൽ ഉള്ള വിരുദ്ധവികാരം വോട്ടാകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണരംഗത്ത് ഇടതുമുന്നണിക്ക് ഒപ്പം മുന്നേറാൻ ആയതും ആത്മവിശ്വാസം പകരുന്നു. കോന്നിയിലെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അടൂർ പ്രകാശ് പ്രധാനമായും വോട്ട് തേടിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ ഇറക്കി എൻഡിഎ ത്രികോണ മത്സരത്തിന് അരങ്ങൊരുക്കി. ഹൈന്ദവർക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ശബരിമല വിഷയത്തിലെ സർക്കാർ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് എൻഡിഎ. ആ നിലയിലുള്ള പ്രചാരണമാണ് മണ്ഡലത്തിലുടനീളം അവർ നടത്തിയത്. ശോഭ സുരേന്ദ്രൻ എത്തിയതോടെ ആറ്റിങ്ങലിൽ പാർട്ടിയും മുന്നണിയും സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. നിർമല സീതാരാമൻ അടക്കമുള്ള കേന്ദ്രനേതാക്കളെ ശക്തമായ പ്രചാരണമാണ് നടത്തിയത് .എന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് സർവ്വേ ഫലങ്ങൾ അവരെ അസ്വസ്ഥമാക്കുന്നുണ്ട്. പക്ഷേ അതിനെ പൂർണമായും തള്ളിക്കളയുകയാണ് എൻഡിഎ നേതൃത്വം ചെയ്തത്. ഇതിനൊക്കെപ്പുറമേ ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ വോട്ടർമാരെ സ്വാധീനിക്കും എന്ന ആശങ്കയും മൂന്നു മുന്നണികൾക്കും ഉണ്ട്.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Apr 22, 2019, 6:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.