ETV Bharat / state

കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു ; അപകടം വാഹനം പോർച്ചിലേക്ക് കയറ്റുന്നതിനിടെ - കൃഷ്‌ണ പ്രകാശ് മരണം

മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

youth dies after car bursts in mavelikkara  youth dies after car bursts  car blast  car blast and youth dies  കാർ പൊട്ടിത്തെറിച്ച് മരണം  കാർ പൊട്ടിത്തെറിച്ചു  കാർ പൊട്ടിത്തെറിച്ച് മരണം  കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു  കാർ പൊട്ടിത്തെറിച്ച് അപകടം  കാറിന് തീപിടിച്ചു  മാവേലിക്കര കാർ പൊട്ടിത്തെറിച്ചു  മാവേലിക്കര  ആലപ്പുഴ മാവേലിക്കര  mavelikkara  alappuzha mavelikkara  കൃഷ്‌ണ പ്രകാശ്  krishna prakash  കൃഷ്‌ണ പ്രകാശ് മരണം  krishna prakash death
കൃഷ്‌ണ പ്രകാശ്
author img

By

Published : Aug 7, 2023, 9:13 AM IST

Updated : Aug 7, 2023, 1:12 PM IST

ആലപ്പുഴ : മാവേലിക്കരയില്‍ കാറിന് തീപിടിച്ച്‌ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരില്‍ പുളിമൂട് വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു സംഭവം.

ഇന്നലെ പുറത്തുപോയ കൃഷ്‌ണ പ്രകാശ് ഇന്ന് പുലർച്ചെയാണ് തിരിച്ച് എത്തിയത്. യാത്ര കഴിഞ്ഞെത്തിയ യുവാവ് കാര്‍ വീട്ടിലെ പോർച്ചിലേക്ക് കയറ്റുമ്പോൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. മാവേലിക്കര കണ്ടിയൂർ ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്‌ണ പ്രകാശ്.

മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വാഹനം കത്താനുള്ള കാരണം ഉൾപ്പടെ പൊലീസ് വിശദമായ അന്വേഷണം നടത്തും.

ഓടുന്ന കാറിന് തീ പിടിച്ച് രണ്ട് മരണം : കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ടുപേർ മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഫെബ്രുവരി 3ന് രാവിലെയാണ് കാറിന് തീപിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കുറ്റ്യാട്ടൂർ സ്വദേശിയായ പ്രജിത്ത് (34), ഇയാളുടെ ഭാര്യ റിഷ (26) എന്നിവരാണ് മരിച്ചത്. റിഷ ഗർഭിണിയായിരുന്നു. പ്രസവത്തിനായുള്ള യാത്രയ്ക്കിടെയാണ് കാർ കത്തി ദമ്പതികൾ മരിച്ചത്. കാറിന്‍റെ മുൻസീറ്റിലായിരുന്നു ഇരുവരും.

ആറ് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മറ്റ് നാല് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. മുൻവശത്തെ വാതിലുകൾ ലോക്കായിരുന്നതിനാലാണ് പ്രജിത്തിനെയും റിഷയെയും രക്ഷിക്കാൻ കഴിയാഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

More Read : കണ്ണൂരില്‍ ഓടുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു : ഉത്തർപ്രദേശിലെ സഹാറൻപൂരിലെ റാംപൂർ മണിഹരൻ ഏരിയയിൽ അംബാല-ഡെറാഡൂൺ ഹൈവേയിലായിരുന്നു സംഭവം. ഹരിദ്വാർ ജില്ലയിൽ നിന്നുള്ള കുടുംബമാണ് മരിച്ചത്.

കാറിൽ തീ പടർന്നതോടെ ഡ്രൈവർ കാർ നിർത്താൻ ശ്രമിച്ചെങ്കിലും വയറിങ് കത്തിയതിനാൽ ബ്രേക്ക് പ്രവർത്തിച്ചില്ല. പിന്നീട് കാർ ഒരു വിധത്തിൽ നിർത്താനായെങ്കിലും വാതിൽ തുറക്കാനാകാതിരുന്നതാണ് മരണത്തിനിടയാക്കിയത്. കാറിന് തീ പിടിച്ചത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സും പൊലീസും ചേർന്ന് തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.

Read more : Fire Accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ : കാസർകോട് പുല്ലൊടിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. എന്നാൽ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന കുടുംബമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. വിവരം അറിഞ്ഞ് അഗ്നിശമനസേന എത്തിയെങ്കിലും കാർ അപ്പോഴേക്കും പൂർണമായും കത്തി നശിച്ചു.

Read more : കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Last Updated : Aug 7, 2023, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.