ETV Bharat / state

യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റിന് കൊവിഡ് - alappuzha covid updates

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു

YOUTH_CONGRSS_LEADER_FOUND_COVID_POSITIVE_  യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റിന് കൊവിഡ്  alappuzha covid updates  ടിജിൻ
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റിന് കൊവിഡ്
author img

By

Published : Sep 21, 2020, 9:49 PM IST

ആലപ്പുഴ: മന്ത്രി കെ ടി ജലീലിനെതിരായി കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിൻ ജോസഫിന് കൊവിഡ്. രോഗബാധ സ്ഥിരീകരിച്ച കാര്യം ടിജിൻ തന്നെയാണ് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്. തനിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചെന്നും താനുമായി സമ്പർക്കം പുലർത്തിയവർ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ടിജിൻ തന്‍റെ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിലും ജലീലിനെ കരിങ്കൊടി കാണിച്ച പ്രതിഷേധ സമരങ്ങളിലും ടിജിൻ പങ്കെടുത്തിരുന്നു. ഡിസിസി പ്രസിഡന്‍റ് ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് ടിജിനുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന കലക്ട്രേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതോടെ നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും ടിജിനുമായി സമ്പർക്കം വന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.