ETV Bharat / state

പിഎസ്‌സി നിയമന വിവാദം: പിഎസ്‌സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് - യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ടിജിൻ ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്

youth congress PSc office March  indian youth congress  psc  kerala psc  shafi parambil  പിഎസ്‌സി നിയമന വിവാദം  യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്  പിഎസ്‌സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്
പിഎസ്‌സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്
author img

By

Published : Feb 5, 2021, 4:50 PM IST

ആലപ്പുഴ: പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പിഎസ്‌സി ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. റാങ്ക് പട്ടികയിലുള്ള ഉദ്യേഗാർഥികളെ സമയബന്ധിതമായി നിയമിക്കാത്തതിൽ പ്രതിഷേധിച്ചും പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടപടി സർക്കാർ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഎസ്‌സി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

പിഎസ്‌സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

ആലപ്പുഴ നഗരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പിഎസ്‌സി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉപരോധത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ടിജിൻ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ, എം.പി പ്രവീൺ, ബ്ലോക്ക് പ്രസിഡന്‍റ് നൂറുദീന്‍ കോയ എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.