ആലപ്പുഴ: ചേർത്തലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ജ്യോതികുമാരി (53) യാണ് മരിച്ചത്. ഗ്യാസ് സിലണ്ടറിലെ പൈപ്പ് ലീക്കായതാണ് അപകടത്തിന് കാരണം. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ജ്യോതികുമാരിയെ ആശുപത്രിയിലെത്തിച്ചത്. അടുക്കളയിൽ നിന്ന് പുറത്തേക്ക് തീ പടരുന്നതിന് മുമ്പ് ഫയർഫോഴ്‌സെത്തി തീയണച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റ ജ്യോതികുമാരി ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.
ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു - ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
ഗ്യാസ് സിലണ്ടറിലെ പൈപ്പ് ലീക്കായതാണ് അപകടത്തിന് കാരണം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റ ജ്യോതികുമാരി ഇന്ന് പുലർച്ചെയാണ് മരിച്ചത്.