ETV Bharat / state

നവോത്ഥാന സംരക്ഷണ സമിതിയുടെ ലക്ഷ്യം ഹിന്ദു ഐക്യമല്ലെന്ന് വെള്ളാപ്പള്ളി - സി.പി സുഗതൻ കടലാസ് പുലി;നവോത്ഥാന പ്രസ്ഥാനം ഹിന്ദുഐക്യം സംരക്ഷിക്കാനല്ലെന്ന് വെള്ളാപ്പള്ളി

ഹിന്ദു പാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന് വെളളാപ്പളളി നടേശന്‍റെ മറുപടി

സി.പി സുഗതൻ കടലാസ് പുലി;നവോത്ഥാന പ്രസ്ഥാനം ഹിന്ദുഐക്യം സംരക്ഷിക്കാനല്ലെന്ന് വെള്ളാപ്പള്ളി
author img

By

Published : Sep 13, 2019, 11:43 AM IST

ആലപ്പുഴ: നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ നിന്ന് പിന്മാറുമെന്ന ഹിന്ദു പാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുഗതൻ കടലാസ് പുലിയാണെന്നും അദ്ദേഹം പോയതുകൊണ്ട് നവോഥാന പ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്.എൻ.ഡി.പി ഏതറ്റം വരെയും പോകും. നിലപാടില്ലാത്ത ആളെന്ന വിമർശനം താൻ നേരിടേണ്ടി വന്നത് രാഷ്ട്രീയമില്ലാത്തത് കൊണ്ടാണ്. ഹിന്ദു ഐക്യം സംരക്ഷിക്കാനല്ല നവോത്ഥാന പ്രസ്ഥാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ നിയമം ഉണ്ടാക്കുമെന്ന് പറഞ്ഞവർ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

Intro:Body:രണ്ടില്ല കീറി താഴെ വീണു; ജനത്തിന്റെ വോട്ട് വച്ച് കേരളാ കോൺഗ്രസ് വിലപേശുന്നുയെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് (മാണി വിഭാഗം) തകർന്ന് തരിപ്പണമായിയെന്ന് വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ നിന്ന് രണ്ടില കീറി താഴെവീണു. ജനത്തിന്റെ വോട്ട് വച്ച് കേരള കോൺഗ്രസ് വിലപേശുകയാണെന്നും മാണി കോൺഗ്രസിന് അപചയം സംഭവിച്ചു എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പാലായിലെ ഇപ്പോഴത്തെ ട്രെൻഡ് എൽഡിഎഫിന് അനുകൂലമാണ്. പാലായിൽ ഇത്തവണ കേരള കോൺഗ്രസിന് ഈസിയായി കടന്നു പോകാൻ കഴിയില്ലെന്നും നിഷ ആയിരുന്നെങ്കിൽ നല്ല സ്ഥാനാർത്ഥിയാകുമായിരുന്നുയെന്നു. കോടിയേരി ഉൾപ്പെടെ എത്തി എൽഡിഎഫിന്റെ നല്ല പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്. മെച്ചപ്പെട്ട പ്രവർത്തനം എൻ ഡി എ നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വിലയിരുത്തി.

മാണി സി കാപ്പനോട് സഹതാപ തരംഗമാണ് പാലായിലെ ജനങ്ങൾക്കുള്ളത്. ജോസ് ടോമിന്റെത് ഗുണ്ടാ ഫാമിലിയാണെന്ന് കേട്ടു. എസ് എൻ ഡി പി യോഗത്തിന് രാഷ്ട്രീയ നിലപാടില്ലെന്നും പാലായിൽ എസ് എൻ ഡി പി യോഗം പ്രത്യേക നിർദ്ദേശം നിൽകിയിട്ടില്ലെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിന് എസ്എൻഡിപി യോഗം ഏതറ്റം വരെയും പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നിലപാടില്ലാത്ത ആളെന്ന വിമർശനം താൻ നേരിടേണ്ടി വന്നത് രാഷ്ട്രീയമില്ലാത്തതു കൊണ്ടാണ്. ഹിന്ദു ഐക്യം സംരക്ഷിക്കാനല്ല നവോത്ഥാന പ്രസ്ഥാനം. ശബരിമലയിൽ നിയമം ഉണ്ടാക്കുമെന്ന് പറഞ്ഞവർ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

സി പി സുഗതൻ കടലാസ് പുലിയാണ്. എമ്പ്രാന്റെ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്നതാണ് സി പി സുഗതന്റെ രീതി. സുഗതൻ പോയതുകൊണ്ട് നവോത്ഥാന പ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെക്ക് കേസിൽ രാഷ്ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നുയെന്നും വെള്ളാപ്പള്ളി പറഞ്ഞു.Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.