ആലപ്പുഴ: സ്‌കൂട്ടറിൽ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. കലവൂർ കയർബോർഡിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. കലവൂർ വാലുങ്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി (41), ഷേർളിയുടെ മാതൃസഹോദരൻ ജോസഫിന്‍റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്. ടാക്‌സി കാർ എതിരെ വരികയായിരുന്ന സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരികിലും സലീന തൊട്ടടുത്തുള്ള വർക്‌ഷോപിന് സമീപവും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പ്രദേശവാസികൾ ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചത്.
സ്കൂട്ടറിൽ കാർ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു - കാർ അപകടം
കലവൂർ കയർബോർഡിന് സമീപം ദേശീയപാതയിൽ നടന്ന അപകടത്തിൽ ഷേർളി (41), സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്
ആലപ്പുഴ: സ്‌കൂട്ടറിൽ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. കലവൂർ കയർബോർഡിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. കലവൂർ വാലുങ്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി (41), ഷേർളിയുടെ മാതൃസഹോദരൻ ജോസഫിന്‍റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്. ടാക്‌സി കാർ എതിരെ വരികയായിരുന്ന സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരികിലും സലീന തൊട്ടടുത്തുള്ള വർക്‌ഷോപിന് സമീപവും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പ്രദേശവാസികൾ ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചത്.
ആലപ്പുഴ : ദേശിയപാതയിൽ കലവൂർ കയർബോർഡിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകൾ മരിച്ചത്. കലവൂർ വാലുങ്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി (41), മാതൃസഹോദരൻ തുമ്പോളി പാടത്ത് വലിയവീട്ടിൽ ജോസഫിന്റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.48 ഓടെയായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്നും തെക്കോട്ട് വന്ന ടാക്സി കാർ എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരുകിലും സലീന തൊട്ടടുത്തുള്ള വർക്ക്ഷോപ്പിന് സമീപവും തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പ്രദേശവാസികൾ ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചത്. ഷേർളിയുടെ ഭർത്താവ് സെബാസ്റ്റ്യൻ വിദേശത്താണ്. മക്കൾ; ആദർശ്, അതുൽ. സെലീനാമ്മയുടെ ഏകമകൾ ലിസി.Conclusion: