ETV Bharat / state

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു; മൂന്നു പേർക്ക് പരിക്ക്

author img

By

Published : Jun 30, 2022, 5:46 PM IST

ഹരിപ്പാട് താമല്ലാക്കൽ ജംങ്ഷനിൽ വച്ച് ദേശീയപാതയിൽ റോഡിന് പടിഞ്ഞാറ് വശത്ത് നിന്ന മരം റോഡിന് കുറുകെ വീഴുകയായിരുന്നു.

tree fell on top of a running autorickshaw  autorickshaw passengers injured  autorickshaw accident in alappuzha  ആലപ്പുഴ ഓട്ടോറിക്ഷ അപകടം  ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് അപകടം

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്നുപേർക്ക് പരിക്ക്. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശികളായ തങ്കമ്മ, സന്തോഷ്‌, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. ഹരിപ്പാട് താമല്ലാക്കൽ ജങ്ഷനിലാണ് അപകടം നടന്നത്.

തോട്ടപ്പള്ളിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ദേശീയപാതയിൽ റോഡിന് പടിഞ്ഞാറ് വശത്ത് നിന്ന മരം റോഡിന് കുറുകെ വീഴുകയായിരുന്നു. മരത്തിനടിയിൽ അകപ്പെട്ട ഓട്ടോറിക്ഷയിൽ നിന്നും ഇവരെ പുറത്തെടുത്ത് നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

മൂന്നുപേർക്കും കാര്യമായ പരിക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗത തടസം ഉണ്ടായി. പിന്നീട് ഫയർ ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.