ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സന്ദർശിച്ച് തൃക്കാക്കര എൻഡിഎ സ്ഥാനാർഥി എ.എൻ രാധാകൃഷ്‌ണൻ. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. തുടർന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരുമായി കൂടി കാഴ്‌ച നടത്തി.
പിന്തുണയും അനുഗ്രഹവും തേടിയാണ് കൂടികാഴ്ചയെന്ന് സന്ദർശന ശേഷം എ.എൻ രാധാകൃഷ്‌ണൻ പ്രതികരിച്ചു. ഇരുവരുമായും നല്ല സൗഹൃദമാണ്. ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഭരണവർഗ സംവിധാനത്തിന് എതിരായി നിലപാട് സ്വീകരിക്കുമെന്നും രാധാകൃഷണൻ പ്രതികരിച്ചു.