ETV Bharat / state

ഞങ്ങൾക്ക് മുന്നിൽ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിട്ടില്ല; തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് സുഹൃത്തുക്കള്‍ - thomas chandi

ഏത് അർധരാത്രിയിലും സഹായം അഭ്യർഥിക്കാൻ സധൈര്യം വിളിക്കാവുന്ന കുട്ടനാട്ടുകാരുടെ പ്രിയ നേതാവായിരുന്നു തോമസ് ചാണ്ടി

തോമസ് ചാണ്ടി  അനുസ്മരിച്ച് സുഹൃത്തുക്കള്‍  കുട്ടനാടൻ ജനത  thomas chandi  friends
ഞങ്ങൾക്ക് മുന്നിൽ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിട്ടില്ല; തോമസ് ചാണ്ടിയെ അനുസ്മരിച്ച് സുഹൃത്തുക്കള്‍
author img

By

Published : Dec 21, 2019, 5:38 AM IST

ആലപ്പുഴ: തോമസ് ചാണ്ടി എന്ന കുട്ടനാട്ടുകാരുടെ പ്രിയ നേതാവ് അവർക്ക് കേവലമൊരു രാഷ്ട്രീയ പ്രവർത്തകൻ മാത്രമായിരുന്നില്ല. ഏത് അർധരാത്രിയിലും സഹായം അഭ്യർഥിക്കാൻ സധൈര്യം വിളിക്കാവുന്ന ചാണ്ടിച്ചായനായിരുന്നു. ഏറെ ഞെട്ടലോടെയാണ് കുട്ടനാട്ടുകാർ അദ്ദേഹത്തിന്‍റെ വിയോഗവാർത്ത ഉള്‍ക്കൊണ്ടത്. മരണ വാർത്ത അറിഞ്ഞതോടെ കുട്ടനാട്ടിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് നിരവധി ആളുകളാണ് ഓടിയെത്തിയത്. പലതരത്തിൽ അദ്ദേഹത്തില്‍ നിന്നും സഹായം ലഭിച്ചവരായിരുന്നു അവരിൽ ഏറെയും. ഒപ്പം വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന കുറച്ച് സുഹൃത്തുക്കളും. 'ഞങ്ങൾക്ക് മുന്നിൽ ഇതുവരെ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിട്ടില്ല. സഹായം ചോദിക്കുന്നവർക്കെല്ലാം അദ്ദേഹം വാരിക്കോരി നൽകുമായിരുന്നു'. സുഹൃത്ത് ലൂക്കോസ് പറയുന്നു.

ഞങ്ങൾക്ക് മുന്നിൽ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിട്ടില്ല; തോമസ് ചാണ്ടിയെ അനുസ്മരിച്ച് സുഹൃത്തുക്കള്‍

കഴിഞ്ഞ രണ്ട് പ്രളയകാലത്തും സർവതും നഷ്ടപ്പെട്ട കുട്ടനാടൻ ജനതക്ക് വേണ്ടി അദ്ദേഹം ചെയ്‌ത കാര്യങ്ങൾ അവർ അനുസ്മരിച്ചു. പ്രളയാനന്തര കുട്ടനാടിനെ അതിജീവനത്തിന്‍റെ പാതയിലേക്ക് നയിക്കാൻ വളരെ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. സഹായമഭ്യർഥിച്ച് എത്തുന്നവർക്ക് പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നാണ് അദ്ദേഹം നൽകിയിരുന്നത്. അടുപ്പക്കാരോട് കർക്കശക്കാരനായിരുന്നെങ്കിലും ഒരിക്കൽ പരിചയപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിധം സ്നേഹവും കരുതലും അദ്ദേഹം നൽകിയിരുന്നു. അവർക്കെല്ലാം ഓർമിക്കാൻ നല്ല ഒരു പിടി ഓർമകൾ സമ്മാനിച്ചാണ് തോമസ് ചാണ്ടി യാത്രയായത്.

Intro:Body:ഞങ്ങൾക്ക് മുന്നിൽ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിട്ടില്ല, വിതുമ്പിക്കൊണ്ടവർ പറയുന്നു; തോമസ് ചാണ്ടിയെ അനുസ്മരിച്ച് സ്നേഹിതർ

ആലപ്പുഴ : തോമസ് ചാണ്ടി എന്ന കുട്ടനാട്ടുകാരുടെ പ്രിയ നേതാവ് അവർക്ക് കേവലമൊരു രാഷ്ട്രീയ പ്രവർത്തകൻ മാത്രമായിരുന്നില്ല. ഏത് അർദ്ധരാത്രിയിലും സഹായം അഭ്യർത്ഥിക്കാൻ സധൈര്യം വിളിക്കാവുന്ന ചാണ്ടിച്ചായനായിരുന്നു. ഏറെ ഞെട്ടലോടെയാണു കുട്ടനാട്ടുകാർ അദ്ദേഹത്തിന്റെ വിയോഗവാർത്ത ശ്രവിച്ചത്. മരണ വാർത്ത അറിഞ്ഞതോടെ കുട്ടനാട് അദ്ദേഹത്തിന്റെ വസതിയിലേക്ക് നിരവധി ആളുകളാണ് ഓടിയെത്തിയത്. പലതരത്തിൽ അദ്ദേഹത്തിന്റെ സഹായം ലഭിച്ചവരായിരുന്നു അവരിൽ ഏറെയും. ഒപ്പം വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന കുറച്ച് സ്നേഹിതരും.

ഞങ്ങൾക്ക് മുന്നിൽ ഇതുവരെ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടിട്ടില്ല. സഹായം ചോദിക്കുന്നവർക്കെല്ലാം അദ്ദേഹം വാരിക്കോരി നൽകുമായിരുന്നു - സ്നേഹിതൻ ലൂക്കോസ് അനുസ്മരിക്കുന്നു (ബൈറ്റ്)

കഴിഞ്ഞ രണ്ട് പ്രളയകാലത്തും സർവതും നഷ്ടപ്പെട്ട കുട്ടനാടൻ ജനതയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ അവർ അനുസ്മരിച്ചു. പ്രളയാനന്തര കുട്ടനാടിനെ അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കാൻ വളരെ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. സഹായമഭ്യർത്ഥിച്ച് എത്തുന്നവർക്ക് പലപ്പോഴും തന്റെ സ്വന്തം പോക്കറ്റിൽ നിന്നാണ് അദ്ദേഹം നൽകിയിരുന്നത്. അടുപ്പക്കാരോട് കാർക്കശക്കാരനായിരുന്നെങ്കിലും ഒരിക്കൽ പരിചയപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിധം സ്നേഹവും കരുതലും അദ്ദേഹം നൽകിയിരുന്നു. അവർക്കെല്ലാം ഓർമ്മിക്കാൻ നല്ല ഒരു പിടി ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്.

(ഫയൽ വിഷ്വൽസ് അയച്ചത് ഈ സ്റ്റോറിയിൽ ചേർക്കുമല്ലോ)Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.