ആലപ്പുഴ : ശബരിമല സ്ത്രീപ്രവേശന വിഷയവും അനുബന്ധമായി ഉണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് സന്നിധാനം തന്ത്രി കണ്ഠരര് രാജീവരര്. ശബരിമലയിൽ ഭക്തജനങ്ങൾക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാർട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യും. ശബരിമല വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസമില്ല.
വിഷയത്തിൽ ആര് സഹായിച്ചാലും സ്വീകരിക്കുമെന്നും തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.