ETV Bharat / state

ശാസ്ത്രബോധം വളർത്തുന്ന വിദ്യാഭ്യാസസമ്പ്രദായം അനിവാര്യം; കാനം രാജേന്ദ്രൻ

മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന തലത്തിലേക്ക് രാജ്യം മാറുന്നു. മതേതരത്വം സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

latest alappuzha  കാനം രാജേന്ദ്രൻ  ശാസ്ത്രബോധം വളർത്തുന്ന വിദ്യാഭ്യാസസമ്പ്രദായം അനിവാര്യം; കാനം രാജേന്ദ്രൻ
ശാസ്ത്രബോധം വളർത്തുന്ന വിദ്യാഭ്യാസസമ്പ്രദായം അനിവാര്യം; കാനം രാജേന്ദ്രൻ
author img

By

Published : Feb 9, 2020, 5:37 AM IST

Updated : Feb 9, 2020, 6:26 AM IST

ആലപ്പുഴ : യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐയുടെ അധ്യാപക സംഘടനയായ എകെഎസ്‌ടിയു സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതോടെ പുരോഗതി ഇല്ലാതാകും. രാജ്യവ്യാപകമായി നടക്കുന്ന ഇത്തരം ശ്രമങ്ങളെ അധ്യാപക സമൂഹം പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന തലത്തിലേക്ക് രാജ്യം മാറുന്നു. മതേതരത്വം സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രതിബദ്ധതയോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് ഏറെ മുന്നോട്ടു പോകാൻ കേരളത്തിനായി. വിദ്യാഭ്യാസ മേഖലയെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്‍റെ ശ്രമങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും സ്വകാര വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രബോധം വളർത്തുന്ന വിദ്യാഭ്യാസസമ്പ്രദായം അനിവാര്യം; കാനം രാജേന്ദ്രൻ

സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്‌ ഒ.കെ ജയകൃഷ്ണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ്‌ സെക്രട്ടറി സത്യൻ മൊകേരി, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Intro:

Body:ശാസ്ത്രബോധം വളർത്തുന്ന വിദ്യാഭ്യാസസമ്പ്രദായം അനിവാര്യം : കാനം രാജേന്ദ്രൻ

ആലപ്പുഴ : യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐയുടെ അധ്യാപക സംഘടനയായ എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതോടെ പുരോഗതി ഇല്ലാതാകും. രാജ്യവ്യാപകമായി നടക്കുന്ന ഇത്തരം ശ്രമങ്ങളെ അധ്യാപക സമൂഹം പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്ന തലത്തിലേക്ക് രാജ്യം മാറുന്നു. മതേതരത്വം സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രതിബദ്ധതയോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് ഏറെ മുന്നോട്ടു പോകാൻ കേരളത്തിനായി. വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സ്വകാര വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Conclusion:
Last Updated : Feb 9, 2020, 6:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.