ആലപ്പുഴ: Kodiyeri Balakrishnan: തിരുവല്ലയിൽ സന്ദീപിനെ കൊലപ്പെടുത്തിയത് സിപിഎമ്മിനുള്ള മുന്നറിയിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ആലപ്പുഴയിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പി കൃഷ്‌ണപിള്ള സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Sandeep Murder: ഒരു സംഘർഷവുമില്ലാത്ത പ്രദേശത്താണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയത്. രണ്ടു ചെറിയ കുട്ടികളും ഭാര്യയും അച്ഛനമ്മമാർ ഉൾപ്പടുന്ന നിർധന കുടുംബത്തെയാണ് സന്ദീപിന്‍റെ കൊലപാതകത്തിലൂടെ അനാഥമാക്കിയത്. ആർഎസ്എസ് - ബിജെപി സംഘം ആസൂത്രണം ചെയ്‌ത കൊലപാതകമാണ് സന്ദീപിന്‍റേതെന്നും കോടിയേരി ആരോപിച്ചു.
2016-ന് ശേഷം സംസ്ഥാനത്ത് സിപിഎം പ്രവർത്തകരായ 20 പേരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ 15 പേരെയും കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണ്. ഇത്തരത്തിൽ സിപിഎമ്മിനെ നശിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കം ആർഎസ്എസ് നടത്തുമ്പോൾ ആ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധിക്കണമെന്നും കോടിയേരി പറഞ്ഞു.
ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ അക്രമി സംഘത്തെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തണം. ഇതിന് സഹായകമാവും വിധമുള്ള ക്ഷമാപൂർവ്വമായ ഇടപെടലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും ബഹുജനങ്ങളിക്കിടയിൽ പ്രവർത്തിക്കണമെന്നും എല്ലാ വീടുകളുമായും ബന്ധപ്പെടണമെന്നും അതുവഴി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.
ALSO READ: Nagaland Firing: സൈനിക വെടിവയ്‌പ്; തെറ്റിദ്ധാരണയിൽ സംഭവിച്ചതെന്ന് അമിത് ഷാ