ആലപ്പുഴ: ചേർത്തല നഗരത്തിലെ വസ്‌ത്ര വ്യാപാര സ്ഥാപനത്തിൽ കവർച്ച. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ചേർത്തല ദേവീക്ഷേത്രത്തിന് സമീപമുള്ള കോട്ടൺ വേൾഡ് എന്ന സ്ഥാപനത്തിൽ കവർച്ച നടന്നത്. കണ്ണൂർ സ്വദേശി അബ്‌ദുൾ ഗഫൂറിൻ്റേതാണ് സ്ഥാപനം.
കടയിൽ നിന്നും പണവും വസ്‌ത്രങ്ങളും കവർന്നു. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കടയുടെ ഷട്ടർ ഉയർത്തിയ ശേഷം ചില്ല് വാതിലിന്‍റെ അടിഭാഗം അൽപം തകർത്ത് ചെറിയ വിടവിലൂടെയാണ് മോഷ്‌ടാവ് അകന്നു കടന്നത്.
മോഷണശ്രമത്തിനിടെ സമീപത്തു കൂടി വാഹനം കടന്നുപോയപ്പോൾ മോഷ്‌ടാവ് ഇരുട്ടിലേക്ക് മറയുന്നതും കടയ്‌ക്കുള്ളിലെ മേശയും മറ്റും പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ചേർത്തല പൊലീസെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
Also Read: കുടുംബശ്രീ ഇനി കേരള പൊലീസിനും 'ശ്രീ': സ്ത്രീ കർമസേനക്ക് ഡിജിപിയുടെ നിർദേശം