ETV Bharat / state

കുട്ടനാട് കര്‍ഷകര്‍ ദുരിതത്തിലെന്ന് പ്രതിപക്ഷ നേതാവ് - കുട്ടനാട്ടിൽ നെല്ല് സംഭരണം

കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാൻ ആളില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല

ramesh chennithala kuttanad paddy filed visit  ramesh chennithala latest news  രമേശ് ചെന്നിത്തല കുട്ടനാട്ടിൽ  കുട്ടനാട്ടിൽ നെല്ല് സംഭരണം  കർഷകർ ദുരിതം കുട്ടനാട്
ചെന്നിത്തല
author img

By

Published : Oct 27, 2020, 8:08 AM IST

Updated : Oct 27, 2020, 8:45 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ വിളവെടുപ്പ് കഴിഞ്ഞ നെല്ല് സംഭരിക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാൻ ആളില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മഴപെയ്‌താൽ ധാന്യങ്ങൾ നശിക്കുമെന്ന സ്ഥിതിയും നിലനിൽക്കുന്നു. ഇവരുടെ അവസ്ഥ കേൾക്കാനോ മനസിലാക്കാനോ ഇവിടെ ആരുമില്ലെന്നും സർക്കാർ ഓരോ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാർ എത്രയും പെട്ടെന്ന്‌ നടപടി സ്വീകരിക്കണമെന്നും സപ്ലൈക്കോ മുഖേനെ നെല്ല് സംഭരിക്കാൻ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കുട്ടനാട്ടിൽ നെല്ല് സംഭരിക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിലായെന്ന് രമേശ് ചെന്നിത്തല

കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയോട് അവതരിപ്പിച്ചിട്ടുണ്ട്. ചൊവാഴ്‌ച രാവിലെ 10ന് യോഗം കൂടിയ ശേഷം പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി രമേശ് ചെന്നിത്തല അറിയിച്ചു. സൊസൈറ്റികളെ ഏൽപ്പിക്കുന്നതു കൊണ്ട് പ്രയോജനമില്ലെന്നും പകരം സപ്ലെകോ മുഖേന തന്നെ നെല്ല് ശേഖരിച്ച് കർഷകരെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : Oct 27, 2020, 8:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.