ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനുമെതിരെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുമായി എച്ച് സലാം എംഎൽഎ. കണ്ണുർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്‌ത വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.
സതീശനും സുധാകരനും തെരുവിൽ ഞങ്ങളുടെ കൈക്കരുത്ത് അറിയരുത്. അതിര് കടന്നാൽ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ചിന്തിച്ചാൽ നന്ന്. സുധാകരന്‍റെയും വിഡി സതീശന്‍റെയും സുരക്ഷ സി പി എമ്മിനെക്കൊണ്ട് ഏറ്റെടുപ്പിക്കരുത്.
ALSO READ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം: തള്ളിമാറ്റി ഇപി ജയരാജൻ
ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുമെന്ന് കരുതേണ്ട, മുഖ്യമന്ത്രിക്കെതിരായുള്ള കോൺഗ്രസ് നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. എന്നിങ്ങനെയാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധിപേരാണ് എംഎൽഎയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌തിട്ടുള്ളത്. പ്രകോപനമരമായ ഒട്ടേറെ കമന്‍റുകളും പോസ്റ്റിന് കീഴിൽ വരുന്നുണ്ട്.