മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ താനൂർ നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സംഘർഷം. വിവിധ കൗണ്‍സിലര്‍മാര്‍ നൽകിയ നോട്ടീസിൽ പ്രമേയം പാസാക്കാനായി ചർച്ചക്കെടുത്തപ്പോഴാണ് ബിജെപി അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്. ബിജെപി അംഗങ്ങൾ പൗരത്വ നിയമത്തിനെതിരായ പ്രമേയം കീറിയെറിഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രമേയം പാടില്ലെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. 44 അംഗങ്ങളിൽ ബിജെപിക്ക് 10 അംഗങ്ങളാണുള്ളത്. മറ്റ് അംഗങ്ങൾ പൗരത്വ ഭേദഗതി നിയമത്തിന്‍റെ കോപ്പി കീറിയെറിഞ്ഞു. ബഹളത്തിനിടെ പ്രമേയം കൗൺസിലിൽ പാസാക്കി.
പൗരത്വ നിയമം; താനൂർ നഗരസഭ യോഗത്തിൽ സംഘർഷം - പൗരത്വ ഭേദഗതി നിയമം
ബിജെപി അംഗങ്ങൾ പൗരത്വ നിയമത്തിനെതിരായ പ്രമേയം കീറിയെറിഞ്ഞു.
![പൗരത്വ നിയമം; താനൂർ നഗരസഭ യോഗത്തിൽ സംഘർഷം താനൂർ നഗരസഭ യോഗത്തിൽ സംഘർഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5422714-thumbnail-3x2-fjkbh.jpg?imwidth=3840)
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ താനൂർ നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സംഘർഷം. വിവിധ കൗണ്‍സിലര്‍മാര്‍ നൽകിയ നോട്ടീസിൽ പ്രമേയം പാസാക്കാനായി ചർച്ചക്കെടുത്തപ്പോഴാണ് ബിജെപി അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്. ബിജെപി അംഗങ്ങൾ പൗരത്വ നിയമത്തിനെതിരായ പ്രമേയം കീറിയെറിഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രമേയം പാടില്ലെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. 44 അംഗങ്ങളിൽ ബിജെപിക്ക് 10 അംഗങ്ങളാണുള്ളത്. മറ്റ് അംഗങ്ങൾ പൗരത്വ ഭേദഗതി നിയമത്തിന്‍റെ കോപ്പി കീറിയെറിഞ്ഞു. ബഹളത്തിനിടെ പ്രമേയം കൗൺസിലിൽ പാസാക്കി.
Body:സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി എല്ലാമേഖലയിലും ഉറപ്പാക്കണം : കെ പി രാജേന്ദ്രൻ
ആലപ്പുഴ : സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി എല്ലാ മേഖലകളിലും ഉറപ്പാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ. ആലപ്പുഴയിൽ നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിമം കൂലി കേരളത്തിൽ 600 രൂപയായി പ്രഖ്യാപിച്ചത് ചരിത്രസംഭവമാണ്. ഇത് സർക്കാരിന് മികച്ച ജനകീയ പിന്തുണ ലഭ്യമാക്കി എന്നാൽ ചില മേഖലകളിൽ ഇപ്പോഴും അത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശുവണ്ടി മേഖലയിൽ ഉൾപ്പെടെ തൊഴിലുടമകൾ മിനിമം കൂലി നൽകാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ധിക്കാരത്തോടെയാണ് പെരുമാറുന്നത്. ഇത്തരം സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കണം. കെഎസ്ആർടിസി തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാനും സർക്കാർ തയ്യാറാകണം. എച്ച്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തതോടെ കേന്ദ്രസർക്കാരിന് ശക്തമായ താക്കീതാണ് സംസ്ഥാന സർക്കാർ നൽകിയത്. അടച്ചുപൂട്ടിയ വ്യവസായസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ തൊഴിലാളികളുടെ സർക്കാരാണെന്നും അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തൊക്കെ നഷ്ടം ഉണ്ടായാലും തൊഴിലാളി ഐക്യത്തിനായി നിലയുറപ്പിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം സംഘടിപ്പിക്കാൻ എഐടിയുസി എന്നും മുന്നിൽ ഉണ്ടാകുമെന്നും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
Conclusion: