ETV Bharat / state

മഴ കനക്കുന്നു; ചെങ്ങന്നൂരിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി - ചെങ്ങന്നൂർ

2019ൽ പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, ബുധനൂർ, മാന്നാർ, ചെന്നിത്തല, വെണ്മണി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തുള്ളവർ വെള്ളിയാഴ്ച രാത്രി തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദേശം

Precautionary measures are being strengthened in Chengannur  ചെങ്ങന്നൂരിൽ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നു  ചെങ്ങന്നൂർ  മഴ കനക്കുന്നു
മഴ
author img

By

Published : Aug 8, 2020, 8:03 AM IST

ആലപ്പുഴ: പമ്പയാറ്റിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ നിന്നും കുട്ടികളും വയോജനങ്ങളും രോഗികളും ബന്ധുക്കളുടെ വീടുകളിലേക്ക് മാറി താമസിക്കണമെന്ന് സജി ചെറിയാൻ എംഎൽഎ. വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് ആർഡിഒ ഓഫീസിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു കഴിയാത്തവർക്ക് ക്യാമ്പുകളിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കും. ഇത് അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്‍റ് മണ്ഡലത്തിലാകെ നടത്താൻ മൂന്ന് സർക്കിൾ ഇൻസ്‌പെക്ടർമാർക്ക് നിർദേശം നൽകി.

2019 ൽ പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, ബുധനൂർ, മാന്നാർ, ചെന്നിത്തല, വെണ്മണി, പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തുള്ളവർ വെള്ളിയാഴ്ച രാത്രി തന്നെ ക്യാമ്പുകളിലേക്ക് മാറണം. ഉയർന്ന പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും ഏറ്റെടുത്ത് ക്യാമ്പുകൾ ആരംഭിക്കും. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സപ്ലൈ കോ, സിവിൽ സപ്ലൈസ്, ഹോർട്ടി കോർപ്പ്, വില്ലേജ് ഓഫീസർമാർ വഴി പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ എത്തിക്കും. അടിയന്തര ഘട്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതിനായി, അഗ്നിശമനസേന സംവിധാനങ്ങളും ഉദ്യോഗസ്ഥരും തയ്യാറായിട്ടുണ്ട്. ജെസിബി തുടങ്ങിയ വാഹനങ്ങൾ സജ്ജീകരിക്കാൻ, ആർഡിഒ, ഡിവൈഎസ്പി, എന്നിവരെ ചുമതലപ്പെടുത്തി. 2018ൽ പ്രളയം രൂക്ഷമായി ബാധിച്ച മംഗലം, ഇടനാട് പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും പ്രധാനപെട്ട രേഖകൾ സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുകയും വേണം. ആവശ്യാനുസരണം കൂടുതൽ സ്ഥാപനങ്ങൾ ക്യാമ്പുകൾക്കായി സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.