ETV Bharat / state

ജി സുധാകരനെതിരായ പരാതി : പൊലീസ് യുവതിയുടെ മൊഴിയെടുത്തു - Woman's complaint against G Sudhakaran

മന്ത്രിയുടെ പരാമർശം മുഴുവൻ സ്ത്രീ സമൂഹത്തിനും എതിരാണെന്നും തന്‍റെ കാര്യം കൂടി മാധ്യമ പ്രവർത്തകരോട് പറഞ്ഞത് മാനസികമായി വേദനിപ്പിച്ചെന്നും പരാതിക്കാരി പൊലീസിനോട്.

Minister G Sudhakaran  മന്ത്രി ജി സുധാകരൻ  ജി സുധാകരനെതിരെയുള്ള യുവതിയുടെ പരാതി  എസ്എഫ്ഐ വനിതാ മുൻ നേതാവിന്‍റെ പരാതി  Woman's complaint against G Sudhakaran  police recorded the statement woman against G Sudhakaran
ജി സുധാകരനെതിരായ പരാതി; പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു
author img

By

Published : Apr 18, 2021, 1:26 AM IST

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പൊലീസിനെ സമീപിച്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ ഭാര്യയാണ് യുവതി. ഇവര്‍ എസ്എഫ്ഐ മുന്‍ നേതാവുമാണ്. അമ്പലപ്പുഴ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. മന്ത്രിയുടെ പരാമർശം മുഴുവൻ സ്ത്രീ സമൂഹത്തിനും എതിരാണെന്നും തന്‍റെ കാര്യം കൂടി മാധ്യമ പ്രവർത്തകരോട് പറഞ്ഞത് തന്നെ മാനസികമായി വേദനിപ്പിച്ചെന്നും ഇവരുടെ മൊഴിയിലുണ്ട്. പരാതിക്കാധാരമായ തെളിവ് ഹാജരാക്കാമെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ജില്ല പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ രാഷ്ട്രീയ ക്രിമിനലിസം പിടിമുറിക്കിയിരിക്കുകയാണെന്നായിരുന്നു മന്ത്രി ജി.സുധാകരന്‍റെ പ്രതികരണം.

Also read: ജി സുധാകരനെതിരായ പരാതി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി

സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചായിരുന്നു ജി സുധാകരനെതിരെ യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയെന്നാണ് യുവതിയുടെ പരാതി.

ജനുവരി എട്ടിന് ഇവരെ വിവാഹം ചെയ്തതിന് പിന്നാലെ, സിപിഐഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവുമായ പേഴ്സണല്‍ സ്റ്റാഫിനെ മന്ത്രി ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം മന്ത്രി നിഷേധിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തനിക്കെതിരെ പല പാർട്ടിയിൽ ഉൾപ്പെട്ടവർ ഒരു സംഘമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാവാം ഇതെന്നായിരുന്നു ജി സുധാകരന്‍ വിശദീകരിച്ചത്.

Also read: ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതി പിൻവലിക്കപ്പെട്ടതായി പൊലീസ്

പരാതിക്കാരി കേസ് പിൻവലിച്ചതായി പൊലീസ് ശനിയാഴ്ച രാവിലെ പ്രതികരിച്ചിരുന്നു. എന്നാൽ താൻ പരാതി പിൻവലിച്ചില്ലെന്നും കേസെടുക്കാൻ തയ്യാറാകാത്ത അമ്പലപ്പുഴ പൊലീസിന്‍റെ ആരോപണം മാത്രമാണിതെന്നും പരാതിക്കാരി പ്രതികരിച്ചു. തൊട്ടുപിന്നാലെയാണ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.