ETV Bharat / state

സി ആർ ജയപ്രകാശ് ആർക്കും മാതൃകയാക്കാവുന്ന പൊതുപ്രവർത്തകനെന്ന് ഉമ്മൻ ചാണ്ടി - CR Jayaprakash is an idol for everyone Oommen Chandy

ജയപ്രകാശിന്‍റെ ആകസ്‌മിക നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും തനിക്കും കനത്ത നഷ്‌ടമാണെന്നും ഉമ്മൻ ചാണ്ടി.

സി ആർ ജയപ്രകാശ് അനുസ്‌മരണ സംഗമം  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  CR Jayaprakash is an idol for everyone Oommen Chandy  oommen Chandy about cr jayaprakash
സി ആർ ജയപ്രകാശ് ആർക്കും മാതൃകയാക്കാവുന്ന പൊതുപ്രവർത്തകൻ : ഉമ്മൻ ചാണ്ടി
author img

By

Published : Dec 10, 2020, 8:24 PM IST

ആലപ്പുഴ: സൗമ്യമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും കൈമുതലായ നേതാവായിരുന്നു അന്തരിച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി സി ആർ ജയപ്രകാശെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കായംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി ആർ ജയപ്രകാശ് അനുസ്‌മരണ സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോടും വെറുപ്പോ വിദ്വേഷമോ വച്ചു പുലർത്താതെ സദാ പുഞ്ചിരിയോടെ ഇടപഴകുകയും അഭിപ്രായങ്ങൾ പറയേണ്ടിടത്ത് തുറന്നു പറയുകയും ചെയ്‌തിരുന്ന അദ്ദേഹം പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ തന്‍റെ അടുത്ത സഹപ്രവർത്തകനായിരുന്ന ജയപ്രകാശുമായി അമ്പതിലേറെ വർഷങ്ങളുടെ ആത്മബന്ധമാണ് തനിക്കുണ്ടായിരുന്നത്. ജയപ്രകാശിന്‍റെ ആകസ്‌മിക നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും തനിക്കും കനത്ത നഷ്‌ടമാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് എം ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി, കെ സി ജോസഫ്, ജോൺസൺ എബ്രഹാം, എ എ ഷുക്കൂർ, കെ ബാബുപ്രസാദ്, എ ത്രിവിക്രമൻ തമ്പി, കറ്റാനം ഷാജി, എച്ച് ബഷീർ കുട്ടി, എ ഇർഷാദ്, പി എസ് ബാബുരാജ് എന്നിവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.