ETV Bharat / state

നവനീതിന് യാത്രമൊഴി നല്‍കി ചുനക്കര ഗ്രാമം - ശവ സംസ്‌കാരം

ക്രിക്കറ്റ് കളിക്കാനുപയോഗിച്ച തടി കഷ്‌ണം തലയില്‍ വീണ് മരിച്ച നവനീതിന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

നവനീതിന് യാത്രമൊഴി നല്‍കി ചുനക്കര ഗ്രാമം
author img

By

Published : Nov 24, 2019, 12:53 PM IST

Updated : Nov 24, 2019, 2:31 PM IST

ആലപ്പുഴ: ക്രിക്കറ്റ് കളിക്കാനുപയോഗിച്ച തടി കഷ്‌ണം തലയില്‍ വീണ് മരിച്ച നവനീതിന് വിട നല്‍കി ചുനക്കര ഗ്രാമം. നവനീതിന്‍റെ ചിതയ്ക്ക് അനിയൻ നവീൻ തീ കൊളുത്തിയപ്പോള്‍ ഒരു ഗ്രാമം മുഴുവൻ തേങ്ങി. അമ്മ ധന്യയേയും അച്ഛൻ വിനോദിനേയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ബുദ്ധിമുട്ടി. അമ്മ ധന്യ അവസാനമായി മകനെ മാറോടണച്ച് ചുംബിച്ചപ്പോള്‍ കണ്ടുനിന്നവരും കരഞ്ഞു.

നവനീതിന് യാത്രമൊഴി നല്‍കി ചുനക്കര ഗ്രാമം

ബന്ധുക്കളും അയൽവാസികളും കളിക്കൂട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ് നവനീതിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. തടി കഷ്ണം കൊണ്ട് തലച്ചോറിലേക്കുള്ള പ്രധാന രക്ത കുഴല്‍ മുറിഞ്ഞതാണ് നവനീതിന്‍റെ മരണ കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതിയ സൈക്കിള്‍ അവിടെത്തന്നെയുണ്ടോയെന്ന് നോക്കാൻ പോയപ്പോഴായിരുന്നു നവനീതിന്‍റെ തലയില്‍ തടി കഷ്‌ണം പതിച്ചത്. സമീപത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കൈവിട്ടുപോയ തടി കഷ്‌ണമാണ് നവനീതിന്‍റെ തലയില്‍ പതിച്ചത്.

Intro:

Body:ജേഷ്ഠസഹോദരന് വിടചൊല്ലി അനുജൻ നവീൻ, നിലയ്ക്കാത്ത നിലവിളിയുമായി അമ്മ ധന്യ, അന്ത്യചുംബനം നൽകി അച്ഛൻ വിനോദ്

ആലപ്പുഴ : ജ്യേഷ്ഠ സഹോദരൻ നവനീതിന് അനുജൻ നവീൻ അന്ത്യാഞ്ജലി നൽകി കർമ്മങ്ങൾ ചെയ്യുന്ന രംഗം തെല്ലൊന്നുമല്ല ചുനക്കരക്കാരുടെ കണ്ണുനിറച്ചത്. കളിക്കാനും കൂട്ടുകൂടാനും ഇണങ്ങാനും പിണങ്ങാനും ഇനി തന്നടൊപ്പം നവനീത് ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ പോലും ആ കുരുന്ന് ഹൃദയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നവനീതിന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത് അനുജൻ നവീനാണ്.

തന്റെ പ്രിയപുത്രന്റെ ചേതനയറ്റ ശരീരം കണ്ടു നിലയ്ക്കാത്ത നിലവിളിയ്ക്കാണ് പുതുപ്പള്ളിക്കുന്നിലെ നവനീതിന്റെ വീട്ടിൽ നിന്നുയർന്ന് കേട്ടത്. അമ്മ ധന്യ ചുംബിച്ച് യാത്രാമൊഴി നൽകുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ തടിച്ചുകൂടിയുവർക്ക് കഴിഞ്ഞില്ല. നിലയ്ക്കാത്ത നിലവിളിയുമായി ധന്യ മകനെ അവസാനമായി വാരിപുണർന്ന് മാറോടണയ്ച്ചു. മകന് അന്ത്യചുംബനം നൽകാൻ പാടുപെടുന്ന അച്ഛൻ വിനോദ് മകന്റെ ചിരി മാഞ്ഞത് നോക്കി നിൽക്കുന്ന രംഗം കണ്ടുനിന്നവവരുടെയും കണ്ണുനനയ്ച്ചു. വീണ്ടും വീണ്ടും ചുംബിച്ച് തന്റെ പൊന്നാമനയ്ക്ക് യാത്രമൊഴി നൽകാൻ ഏറെ പ്രയാസപ്പെടുകയായിരുന്നു വിനോദ്. ബന്ധുക്കളും അയൽവാസികളും കളിക്കൂട്ടുകാരും ഉൾപ്പെടെ ആയിരങ്ങളാണ് നവനീതിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.

Conclusion:
Last Updated : Nov 24, 2019, 2:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.