ETV Bharat / state

ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: രമേശ് ചെന്നിത്തല

ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: രമേശ് ചെന്നിത്തല
author img

By

Published : Aug 14, 2019, 5:04 AM IST

ആലപ്പുഴ: കേരളം ദുരിതപൂർണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചരണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിധിയിലേക്ക് കൈ അയച്ച് സംഭാവന നൽകണമെന്നാണ് യുഡിഎഫ് നിലപാട്. ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം ജനങ്ങൾക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണമെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: രമേശ് ചെന്നിത്തല

സംസ്ഥാനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദുരിതബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും ദുരന്തബാധിതരെ സഹായിക്കാൻ ഇരിക്കരുത് എന്നുമുള്ള പ്രചരണം ആര് നടത്തിയാലും അത് ശരിയല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിന് 20 ശതമാനം മാത്രമാണ് ചെലവഴിച്ചെന്ന പരാതി നിലനിൽക്കുകയാണ്. ഇക്കാര്യം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയകാലത്ത് പ്രതിപക്ഷത്തിന്‍റെ സഹകരണം സർക്കാർ ആവശ്യപ്പെട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിക്കൊപ്പം ദുരിതബാധിത മേഖലകൾ താൻ സന്ദർശിച്ചിരുന്നു. ഇത്തവണ അത്തരം ഒരു സഹകരണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Intro:nullBody:ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചരണം ശരിയല്ല; ദുരിതബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം : രമേശ് ചെന്നിത്തല

ആലപ്പുഴ : കേരളം ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചരണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിധിയിലേക്ക് കൈ അയച്ചു സംഭാവന നൽകണമെന്നാണ് യുഡിഎഫ് നിലപാട്. ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം ജനങ്ങൾക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

സംസ്ഥാനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദുരിതബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും ദുരന്തബാധിതരെ സഹായിക്കാൻ ഇരിക്കരുത് എന്നുമുള്ള പ്രചരണം ആര് നടത്തിയാലും അത് ശരിയല്ല എന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ല - ചെന്നിത്തല നിലപാട് വ്യക്തമാക്കി. അതേസമയം ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിന് 20 ശതമാനം മാത്രമാണ് ചെലവഴിച്ചെന്നും പരാതി നിലനിൽക്കുകയാണ്. ഇക്കാര്യം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയകാലത്ത് പ്രതിപക്ഷത്തിന് സഹകരണം സർക്കാർ ആവശ്യപ്പെട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിക്കൊപ്പം ദുരിതബാധിത മേഖലകൾ താൻ സന്ദർശിച്ചിരുന്നു. ഇത്തവണ അത്തരം ഒരു സഹകരണം ഉണ്ടായിരുന്നില്ല. പക്ഷേ കെപിസിസി പ്രസിഡണ്ട് മൊത്ത ദുരിതബാധിത മേഖലകളിൽ സന്ദർശിച്ചിരുന്നു. അത് പ്രതിപക്ഷത്തിന് ഉത്തരവാദിത്വമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തോട്ടപ്പള്ളി പൊഴി മുറിക്കുന്ന മായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശാസ്ത്രീയമായ പരിഹാരം കണ്ടെത്തണം. ഉദ്ഘാടനത്തിന് മുമ്പ് വശ്യവാഹം പാലത്തിലൂടെ രോഗിയുമായി പോയതിന്റ പേരിൽ പിഡിപി പി കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മടവീഴ്ച യാണ് കുട്ടനാട്ടിലെ പ്രധാനപ്രശ്നം. ജനകീയ പിന്തുണയോടെ പുറംബണ്ട് ശക്തിപ്പെടുത്തി പാടശേഖരങ്ങള സംരക്ഷിക്കണം. നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാർഥ്യമായില്ല. ഓരോവർഷവും കുട്ടനാട്ടുകാര ക്യാമ്പിലേക്ക് വരുത്താതെ അടിസ്ഥാന പ്രശ്നങ്ങൾക്‌ പരിഹാരം കണ്ടെത്തണം. ഇക്കാര്യം സർക്കാരുമായും മുഖ്യമന്ത്രിയുമായും പ്രത്യേകം ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലും പ്രതിപക്ഷനേതാവ് സന്ദർശനം നടത്തി.Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.